നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു; വിവാഹ നിശ്ചയ വിവരം പുറത്തുവിട്ട് നാഗാര്‍ജ്ജുന; ചിത്രങ്ങളും പുറത്ത്
ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു.ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു.നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്. ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.നേരത്തെ തന്നെ നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡേറ്റിംഗിലാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഇതിനിടയില്‍ ജൂണില്‍ ഇവരുടെ അവധിക്കാല ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.യൂറോപ്പില്‍ വച്ച് ഇരുവരും വൈന്‍ കഴിക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്ന് ഇരുവരുടെയും […]
- Share
- Tweet
- Telegram
- LinkedIniiiii
ഹൈദരാബാദ്: തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു.ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു.നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്.
ഹൈദരാബാദിലെ നടന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം.നേരത്തെ തന്നെ നാഗചൈതന്യയും ശോഭിത ധൂലിപാലയും ഡേറ്റിംഗിലാണെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.ഇതിനിടയില്‍ ജൂണില്‍ ഇവരുടെ അവധിക്കാല ചിത്രങ്ങള്‍ പുറത്തുവരികയും ചെയ്തു.യൂറോപ്പില്‍ വച്ച് ഇരുവരും വൈന്‍ കഴിക്കുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ന് ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു.പിന്നാലെയാണ് സ്ഥീരീകരണം ഉണ്ടായിരിക്കുന്നത്.തെലുങ്ക് മാദ്ധ്യമങ്ങളാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം സോഷ്യല്‍ മീഡിയയും ആരാധകരും ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നാഗ ചൈതന്യയുടെയും സാമന്തയുടെയും.ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2017ലായിരുന്നു ഇരുവരും വിവാഹിതരായത്.
എന്നാല്‍ നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു.ആരാധകര്‍ വളരെ ഞെട്ടലോടയായിരുന്നു താരദമ്പതികളുടെ വിവാഹമോചന വാര്‍ത്ത കേട്ടത്. എന്തുകൊണ്ടാണ് വേര്‍പിരിയല്‍ എന്ന് ഇരുവരും വെളിപ്പെടുത്തിയുമില്ല.