- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ എഴുന്നേറ്റ് എന്റെ കാല് തൊട്ടുതൊഴും, കിച്ചണില്‍ കയറാന്‍ സമ്മതിക്കില്ല, ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നത്, ഞാന്‍ പ്ലേയ്റ്റ് കഴുകിയാല്‍ ദേഷ്യമാണ്: സ്വാസികയെ കുറിച്ച് പ്രേം
സിനിമാ- സീരിയല്‍ താരമാണ് സ്വാസിക വിജയ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒരുപിടി മികച്ച സിനിമകള്‍ സ്വാസിക ഇതിനോടകം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു കഴിഞ്ഞു. ആറ് മാസം മുന്‍പ് ആയിരുന്നു നടന്‍ പ്രേമുമായി സ്വാസിക വിവാഹിതയായത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇവ ശ്രദ്ധനേടുകയും ചെയ്യും.
ഏതാനും നാളുകള്‍ക്ക് മുന്‍പ് വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം തുടങ്ങി നിരവധി കാര്യങ്ങള്‍ അന്ന് സ്വാസിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയും ചെയ്തു. വിവാഹം കഴിഞ്ഞാല്‍ ഇതൊന്നും കാണില്ലെന്നും കമന്റുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സ്വാസിക അന്ന് പറഞ്ഞ കാര്യങ്ങള്‍ വെറുതെ അല്ലെന്ന് പറയുകയാണ് പ്രേം.
ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. 'സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാല്‍ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ഇവള്‍ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാന്‍ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകള്‍, പരസ്യങ്ങള്‍ക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയില്‍ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാന്‍ വിളമ്പി തരുന്നു. ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നു. ആ കോണ്‍സപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാന്‍ പ്ലേറ്റ് കഴുകി കഴിഞ്ഞാന്‍ പിന്നെ ദേഷ്യമാണ്', എന്ന് പ്രേം പറയുന്നു.
ഇതിന് 'എന്റെ ഒരു വിശ്വാസവും ഇഷ്ടവുമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അതില്‍ നിന്നും മാറില്ല', എന്നാണ് സ്വാസിക മറുപടി നല്‍കിയത്. തന്നെ കിച്ചണില്‍ കേറാന്‍ സമ്മതിക്കില്ലെന്നും അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് ഞാന്‍ വെള്ളം കൊണ്ടുവരാം എന്നൊക്കെ പറയുമെന്നും പ്രേം പറയുന്നു. പിന്നാലെ നിരവധി പേരാണ് സ്വാസികയെ പിന്തുണച്ചും ഇരുവരെയും അഭിനന്ദിച്ചും കമന്റുകള്‍ രേഖപ്പെടുത്തിയത്.