- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെയെങ്കിലും ഭാര്യയാകും മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ ആരാധകനുമായി തര്‍ക്കിച്ച് റീമ കല്ലിങ്കല്‍
ജ്യോതിര്‍മയിയുടെ തിരിച്ചുവരവിനെ വിമര്‍ശിച്ചയാള്‍ക്ക് മറുപടി നല്‍കി നടി റിമ കല്ലിങ്കല്‍. അമര്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയിലൂടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിര്‍മയി തിരികെ വരുന്നത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ജ്യോതിര്‍മയിയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തിയ സ്തുതി പാട്ട് വന്‍ ഹിറ്റായി മാറിയിരുന്നു.
ജ്യോതിര്‍മയിയുടെ രൂപമാറ്റവും പുതിയ ലുക്കുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം റിമ കല്ലിങ്കല്‍ ജ്യോതിര്‍മയിയെക്കുറിച്ച് പോസ്റ്റിടുന്നത്. ഇതിന് താഴെ ഒരാള്‍ നെപ്പോട്ടിസം ആരോപണവുമായി എത്തുകയായിരുന്നു. അമല്‍ നീരദിന്റെ സിനിമയിലൂടെ ജ്യോതിര്‍മയിക്ക് തിരിച്ചുവരാനുള്ള അവസരം ഒരുക്കുന്നത് നെപ്പോട്ടിസം ആണെന്നായിരുന്നു ഇയാളുടെ ആരോപണം. വാഹ്! ഇപ്പോള്‍ ആരാണ് നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത് എന്ന് നോക്കൂ. ഇരട്ടത്താപ്പ് എന്നത്തേയും പോലെ എന്നായിരുന്നു ശ്രീധര്‍ ഹരി എന്നയാള്‍ കമന്റിട്ടത്. പിന്നാലെ റിമ പ്രതികരണവുമായി എത്തി. ഇതെങ്ങനെ നെപ്പോട്ടിസം ആകും എന്നായിരുന്നു റിമയുടെ പ്രതികരണം. അവര്‍ സംവിധായകന്റെ ഭാര്യയല്ലേ. നെപ്പോട്ടിസത്തിന്റെ അര്‍ത്ഥം പരിശോധിച്ചു നോക്കൂ.
നീലവെളിച്ചം സിനിമയുടെ സംവിധായകനും നായികയും ആരെന്നു കൂടി നോക്കൂ എന്നായി കമന്റിട്ടയാള്‍. ദയവ് ചെയ്ത് ആരുടെയെങ്കിലും ഭാര്യയാകും മുമ്പും ശേഷവും ജ്യോതിര്‍മയി ആരെന്ന് നോക്കൂ എന്ന് റിമ കല്ലിങ്കല്‍ അയാള്‍ക്ക് മറുപടി നല്‍കി. അപ്പോഴും ഇത് നെപ്പോ കാസ്റ്റിംഗ് ആണ്. നീലവെളിച്ചവും അതെ. ഇതെങ്ങനെ സംഭവിക്കും? നിങ്ങളിരുന്ന് ഭര്‍ത്താവിനെ ഇമോഷണലി ബ്ലാക്മെയില്‍ ചെയ്ത് അര്‍ഹരായ മറ്റ് നടിമാര്‍ക്ക് മേല്‍ നിങ്ങളെ നായികയായി കാസ്റ്റ് ചെയ്യിക്കുകയാണോ? നിങ്ങള്‍ക്ക് അനുയോജ്യമാകുമ്പോള്‍ നിങ്ങളൊക്കെ ഓക്കെയാകുന്നത് അത്ഭുതകരം തന്നെ എന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി.
കുറച്ച് പുരുഷന്മാര്‍ ചേര്‍ന്നിരുന്ന് ഈ പാട്രിയാര്‍ക്കല്‍ ടേംസ് ഒക്കെ നിശ്ചയിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ അതിനെയൊന്നും ഗൗനിക്കുന്നതേയില്ലെന്നത് ആണ് അഭ്തുകരം. നിങ്ങള്‍ക്കെല്ലാം ഒരു മൂലിയിരുന്ന് കരയാം. ഇത് മനസിലാക്കാന്‍ സാധിക്കുകയും അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരുഷന്മാരോട് ഞങ്ങള്‍ക്ക് സ്നേഹമാണ് എന്നായിരുന്നു റിമയുടെ മറുപടി ജെന്റര്‍ കാര്‍ഡ് ഇറക്കി. നിങ്ങളുടെ തെറ്റിനെ മറക്കാന്‍ അതേ ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു ശ്രീധര്‍ നല്‍കിയ മറുപടി. പിന്നാലെ റിമയുമെത്തി. അതെ. ജെന്റര്‍ വിഷയമാകുമ്പോള്‍ ഞങ്ങള്‍ ജെന്റര്‍ കാര്‍ഡ് തന്നെ ഇറക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ അത് അദൃശ്യമല്ല. സ്ത്രീകള്‍ക്ക് ഇപ്പോള്‍ വ്യക്തമായും കാണാന്‍ സാധിക്കുന്നുണ്ട്. നിങ്ങളെ പോലുള്ള പുരുഷന്മാരുടെ ദൗര്‍ഭാഗ്യം എന്നായിരുന്നു റിമയുടെ മറുപടി.
അതേസമയം റിമ കല്ലിങ്കലിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ''ഒരു തരത്തിലുള്ള ബന്ധങ്ങളും കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് അവര്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. തുടക്കകാലത്തെ അവരുടെ വിജയവും ജനശ്രദ്ധയുമൊക്കെ അവരുടെ കഴിവിലൂടേയും അധ്വാനത്തിലൂടേയും നേടിയതാണ്. ഒരു സംവിധായകനെ വിവാഹം കഴിച്ചെന്ന് കരുതി അവരുടെ വിജയത്തിന്റെ അടിസ്ഥാനം വ്യക്തിബന്ധമാകില്ല. നേരത്തെ തന്നെ സ്വതന്ത്ര്യമായി അവര്‍ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിരുന്നു. ഇടവേളയെടുക്കുന്നതും തിരികെ വരുന്നതും, പങ്കാളിയുടെ പിന്തുണയുണ്ടെങ്കിലും, നെപ്പോട്ടിസമല്ല. ഇന്‍ഡസ്ട്രിയില്‍ തെളിയിക്കാതെ ബന്ധങ്ങള്‍ ഉപയോഗിക്കുന്നതാണ് നെപ്പോട്ടിസം. ഇവിടെ അവര്‍ ഇത്തരം കണക്ഷനുണ്ടാക്കുന്നതിനും മുമ്പ് തന്നെ ഒരിടം നേടിയിട്ടുണ്ട്. അതിനാല്‍ അവരുടെ തിരിച്ചുവരവിലെ ഭര്‍ത്താവിന്റെ ഇടപെടല്‍ സ്വാഭാവികമായ പിന്തുണ മാത്രമാണ്. അല്ലാതെ ഫേവറിസം അല്ല. അതിനാല്‍ ഇത് നെപ്പോട്ടിസമായി കണക്കാക്കാന്‍ സാധിക്കില്ല.'' എന്നായിരുന്നു ഒരു മറുപടി കമന്റ്.