- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടു കെ പിള്ളേര്‍ വന്ന് കാണടാ നമ്മുടെ നയന്‍ന്റീസ് സൂപ്പര്‍ ഹീറോയെ; ശക്തിമാന്‍ മലയാളം വീണ്ടുമെത്തി
തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയ കഥാപാത്രമായിരുന്നു ശക്തിമാന്‍ യുട്യൂബില്‍ വീണ്ടും റിലീസ് ചെയ്തു. മലയാളത്തിലാണ് യുട്യൂബില്‍ ഇപ്പോള്‍ ശക്തിമാന്‍ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളി പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടിയാണ് ശക്തിമാന്റെ രണ്ടാം വരവിനെ സ്വീകരിച്ചിരിക്കുന്നത്. അള്‍ട്രാ മലയാളം എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. സീരയലിന്റെ ആദ്യ എപ്പിസോഡ് മൂന്ന് ലക്ഷത്തോളം ആളുകളാണ് കണ്ടത്.
ഹിന്ദി പതിപ്പ് നേരത്തെ തന്നെ ഇവര്‍ റിലീസ് ചെയ്തിരുന്നു. അതിന് യൂട്യൂബില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നാലെ പ്രാദേശികഭാഷയില്‍ മലയാളം പതിപ്പാണ് കമ്പനി ഇറക്കിയത്. അഞ്ചുദിവസം കൂടുമ്പോള്‍ ഓരോ എപ്പിസോഡ് വീതമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. 1997-2005 കാലഘട്ടത്തില്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ വലിയ ഹിറ്റായിരുന്നു. അന്നത്തെ അതെ സീരിയല്‍ തന്നെ മലയാളം ഡബ്ബിങ് മാത്രം പുതുതായി ചെയ്താണ് ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. ഇപ്പോള്‍ വന്ന യൂട്യൂബ് പതിപ്പിന്റെ അടിയിലും ഏറ്റവും കൂടുതല്‍ കമന്റ് ഇടുന്നത് അന്ന് ടിവിയില്‍ കണ്ടിട്ടുള്ളവര്‍ തന്നെയാണ്.
ശക്തിമാന്‍ വീണ്ടും കണ്ടപ്പോള്‍ അവരുടെ ഗൃഹാതുര ഓര്‍മ്മകളാണ് കമന്റുകളായി പോസ്റ്റ് ചെയ്യുന്നവര്‍. ടു കെ പിള്ളേര്‍ വന്ന് കാണടാ നമ്മുടെ നയന്‍ന്റീസ് സൂപ്പര്‍ ഹീറോയെ, നയന്‍ന്റീസ് കിഡ്‌സ് വന്നോളൂ ലൈക്ക് അടിച്ചോളൂ.. ഇത് നമ്മുടെ യൂണിവേഴ്‌സ്, യാ മോനേ അന്ന് ദൂരദര്‍ശനില്‍ ആന്റിന പിടിച്ച് കറക്കും ക്ലിയര്‍ ആകാന്‍.. ഉഫ് രോമാഞ്ചം നൊസ്റ്റാള്‍ജിയ ഇങ്ങനെ പോകുന്നു കമന്റുകള്‍.
തമിഴ്, തെലുങ്ക്, കന്നട പോലുള്ള പ്രാദേശിക ഭാഷകള്‍ക്ക് മുന്‍പേ കമ്പനി ശക്തിമാന്‍ മലയാളം പതിപ്പ് ഇറക്കിയതിലൂടെ മലയാളത്തിലെ വലിയ വിപണന സാധ്യതയെപ്പറ്റി മനസ്സിലാക്കിയെന്ന് കരുതാം.. 1997 സെപ്റ്റംബര്‍ 13-നാണ് ഈ പരമ്പര ആദ്യ എപ്പിസോഡ് ദൂരദര്‍ശനില്‍ സംപ്രേഷണംചെയ്തത്. മുകേഷ് ഖന്നയാണ് ശക്തിമാന്‍ സീരിയല്‍ നിര്‍മിക്കുകയും അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തത്. ശക്തിമാന്‍ മലയാളം എന്ന യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ എപ്പിസോഡുകള്‍ കാണാം.