സൗത്ത് ഇന്ത്യന്‍ സിനി ഇന്റസ്ട്രിയില്‍ വൈറലായ വിവാഹ നിശ്ചയമായിരുന്നു ശോഭിത ധൂലിപാലയുടെയും അക്കിനേനി നാഗ ചൈതന്യയുടെയും. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, പെട്ടന്ന് വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടത് ആരാധകര്‍ക്ക് സര്‍പ്രൈസിങ് ആയി.

ഇപ്പോള്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ശോഭിത ധൂലിപാലയും നാഗചൈതന്യയും. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ശോഭിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. വിശാഖപട്ടണത്ത് ആണ് ഈ ചടങ്ങുകള്‍ നടന്നത്. സാരി ചുറ്റി, സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച്, തലയില്‍ മുല്ലപ്പൂക്കള്‍ ചൂടി തികച്ചും ട്രഡീഷണല്‍ ലുക്കിലാണ് ചിത്രങ്ങളില്‍ ശോഭിതയെ കാണാനാവുക. 'അങ്ങനെ അത് ആരംഭിക്കുന്നു,' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ശോഭിത


കുറിച്ചത്.

വിവാഹ രാജസ്ഥാനില്‍ വച്ചു നടക്കുന്ന രാജകീയ വിവാഹം ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. വിവാഹം രണ്ടുപേര്‍ തമ്മില്‍ മാത്രമല്ല, കുടുംബവും ആചാരങ്ങളും എല്ലാം ചേര്‍ന്നതാണ്. അതുകൊണ്ട് പരമ്പരാഗത രീതിയില്‍ തന്നെയായിരിക്കും തന്റെ ഈ വിവാഹം എന്ന് നാഗ ചൈതന്യ പ്രതികരിച്ചിരുന്നു. കുടുംബത്തിന്റെ എല്ലാ വിശ്വാസങ്ങളും ആചാരങ്ങളുമായി ചടങ്ങ് നടത്താനാണ് ആഗ്രഹം എന്ന് ശോഭിതയും പറഞ്ഞിട്ടുണ്ട്.