- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാമും ജാനകിയും വീണ്ടും വെള്ളിത്തിരയിലേക്ക്; 96ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായി; പ്രതീക്ഷ നൽകി സംവിധായകൻ പ്രേം കുമാർ
ചെന്നൈ: ഒരൊറ്റ ചിത്രം കൊണ്ട് തെന്നിന്ത്യ ഒട്ടാകെയുള്ള സിനിമ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് സി പ്രേംകുമാർ. ഇപ്പോഴിതാ 2018-ല്‍ പുറത്തിറങ്ങി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച റൊമാന്റിക് ഡ്രാമ ചിത്രം '96'ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രേം കുമാർ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും പ്രേംകുമാര്‍ പറഞ്ഞു.
ഗലാട്ട മീഡിയയുടെ പരിപാടിയില്‍ ഗായിക ചിന്മയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രേംകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഞാൻ മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിലാണ്. ഈ ചിത്രത്തിന്റെ എഴുത്തുപണികളിലാണ്. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു.
നേരത്തേ, '96'-ന്റെ രണ്ടാംഭാഗത്തിനായി നടന് പ്രദീപ് രംഗനാഥനെ പ്രേംകുമാര്‍ സമീപിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇത് തള്ളി രംഗത്തെത്തിയ പ്രേംകുമാര്‍, വാര്‍ത്ത ,വ്യാജമാണെന്നും രണ്ടാംഭാഗമുണ്ടാവുകയാണെങ്കില് ആദ്യഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കൂ എന്നും വ്യക്തമാക്കി.
വിജയ് സേതുപതിയും തൃഷയുമായിരുന്നു 96ലെ പ്രധാന താരങ്ങൾ. ആഗോളതലത്തിൽ 50 കോടിയിലധികം രൂപ നേടിയിരുന്നു. പ്രേംകുമാർ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയത്. ഈ ചിത്രം പിന്നീട് 99 എന്ന പേരിൽ കന്നഡയിലേക്കും ജാനു എന്ന പേരിൽ തെലുങ്കിലേക്കും റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിനായി ഗോവിന്ദ് വസന്ത ഈണം നൽകിയ ഗാനങ്ങൾ എല്ലാം വലിയ ജനശ്രദ്ധ നേടിയിരുന്നു.
ദേവദർശിനി, ജനഗരാജ്, ഭഗവതി പെരുമാൾ, വർഷ ബൊല്ലാമാ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 96 ന് ശേഷമെത്തിയ പ്രേംകുമാർ ചിത്രം മെയ്യഴകനും വലിയ സ്വീകാര്യത നേടി. കാർത്തി, അരവിന്ദ് സാമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'മെയ്യഴകൻ'. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്.