ചെന്നൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായിക അല്ലെങ്കിൽ ഗായകൻ ആരാണെന്ന ചർച്ച എപ്പോഴും ഉണ്ടാകാറുണ്ട്. ബോളിവുഡിൽ ഏറ്റവും കൂടുതൽ സിനിമകളിൽ പാടുന്നത് അർജിത് സിങ് ആയതിൽ അദ്ദേഹമായിരിക്കുമെന്ന് പലരും തെറ്റുദ്ധരിക്കാറുണ്ട്. എന്നാൽ എല്ലാവരേയും പിൻതള്ളി ഒന്നാമതെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്മാൻ.

അദ്ദേഹത്തിന്റെ സംഗീതം പോലെ തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിനും ആരാധകർ ഏറെയാണ്. മൂന്ന് കോടി രൂപയാണ് റഹ്മാൻ പ്രതിഫലമായി വാങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റഹ്മാൻ തന്നെ സംഗീതം നിർവഹിക്കുന്ന പാട്ടുകളാണ് അദ്ദേഹം കൂടുതലായും ആലപിക്കാറുള്ളത്. പരസ്യ ജിങ്കിളുകൾക്ക് സംഗീതം ഒരുക്കിയായിരുന്നു തുടക്കം. പിന്നീട് 1992ൽ മണിരത്‌നം ചിത്രം 'റോജ'യിലൂടെയാണ് സംഗീത ലോകത്ത് ശ്രദ്ധേയനായത്. മലയാളത്തിൽ യോദ്ധയാണ് ആദ്യ ചിത്രം.