- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഹ്മാൻ സർ ഇത്തരം കുറ്റവാളികളെ ആരാധകരെപ്പോലെ തന്റെ പരിപാടിയിൽ അർഹിക്കുന്നുണ്ടോ? സംഗീതനിശാ വിവാദത്തിൽ എ.ആർ റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹൻ
ചെന്നൈ: സംഗീതനിശാ വിവാദം കത്തിപ്പടരുന്നതിനിടെ എ.ആർ റഹ്മാനെ പിന്തുണച്ച് ഗായിക ശ്വേത മോഹൻ. സംഗീതനിശയിൽ പങ്കെടുക്കാനെത്തി പരുക്കേറ്റ ഒരു യുവതി പങ്കുവെച്ച് വീഡിയോയ്ക്ക് പ്രതികരണമായാണ് ശ്വേത എത്തിയത്. റഹ്മാൻ എപ്പോഴും സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടിക്കിടെ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ശ്വേത കുറിച്ചു.
കുറ്റവാളികളെ ആരാധകരായിക്കണ്ട് സഹിക്കേണ്ട ആവശ്യം റഹ്മാനില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. ജീവിതകാലം മുഴുവൻ സമാധാനത്തിനും സ്നേഹത്തിനും മനുഷ്യത്വത്തിനും വേണ്ടി നിലകൊണ്ട ഒരാളെ സംബന്ധിച്ചിടത്തോളം സംഗീതം എല്ലായ്‌പ്പോഴും എല്ലാവരുടെയും വേദന കുറയ്ക്കുന്ന ഒന്നുതന്നെയായി കണക്കാക്കപ്പെടും. റഹ്മാൻ സാറിന്റെ സംഗീത പരിപാടിയിൽ ഇത്തരമൊരു കാര്യം സംഭവിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. റഹ്മാൻ സർ ഇത്തരം കുറ്റവാളികളെ ആരാധകരെപ്പോലെ തന്റെ പരിപാടിയിൽ അർഹിക്കുന്നുണ്ടോ?
അദ്ദേഹം വളരെ മികച്ച പ്രതിഭയാണ് ഓരോ സ്റ്റേജ് ഷോയിലും അദ്ദേഹം സ്ത്രീകൾക്കായി ഒരു ഗാനം സമർപ്പിക്കാറുണ്ട്. ഓരോ പുരുഷനും സ്ത്രീകളോട് പാലിക്കേണ്ട ആദരവുകൾ എന്തൊക്കെയാണെന്ന് ഓർമിപ്പിക്കാറുണ്ട്. സിംഗപ്പെണ്ണേ , കൂടുതൽ ശക്തയാകൂ നാം ജീവിക്കുന്നത് നികൃഷ്ടമായ ഒരു സമൂഹത്തിലാണ് പ്രശ്നങ്ങളെ തരണം ചെയ്ത് വീണ്ടും ഉയർത്തെഴുന്നേൽക്കാനുള്ള ശക്തി ലഭിക്കടെളട ; ശ്വേത കുറിച്ചു.