- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ അത്ര നല്ല അമ്മയല്ലായിരിക്കാം, പക്ഷേ നിനക്കായി പരിശ്രമിക്കുന്നു'; മകൾ ഖുഷിക്ക് ഹൃദയസ്പർശിയായ പിറന്നാൾ ഉമ്മയുമായി ആര്യ; കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

കൊച്ചി: നടി ആര്യ ബാബു തന്റെ മകൾ ഖുഷിക്ക് (റോയ) പതിനാലാം പിറന്നാൾ ആശംസകൾ നേർന്ന് ആര്യ. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയായിരുന്നു ആശംസ. അമ്മയും മകളും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആര്യയും സിബിൻ ബെഞ്ചമിനും അടുത്തിടെ വിവാഹിതരായതിന് പിന്നാലെയാണ് മകളുടെ പിറന്നാൾ ആഘോഷം.
ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുഷി. വിവാഹവേദിയിലേക്ക് ഖുഷിയുടെ കൈപിടിച്ചാണ് ആര്യ എത്തിയത്. സിബിൻ ആര്യയ്ക്ക് താലി ചാർത്തുമ്പോഴും ഖുഷി നിറചിരിയോടെ അവർക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
"ഞാൻ ഏറ്റവും നല്ല അമ്മയല്ലായിരിക്കാം, പക്ഷേ, ഓരോ മിനിറ്റിലും അങ്ങനെയാകാൻ പരിശ്രമിക്കുന്നു എന്ന് നിന്നോട് പറയാൻ ഞാനാഗ്രഹിക്കുന്നു. ഒരു നല്ല വ്യക്തിയായി വളരുന്നതിൽ നിന്നെക്കുറിച്ചോർത്ത് ഡാഡിയും മമ്മിയും അഭിമാനിക്കുന്നു. ഞങ്ങളെ ചേർത്തുനിർത്തുന്ന കണ്ണിക്ക്, ഞങ്ങളുടെ ലോകത്തിന് പിറന്നാൾ ആശംസകൾ. ഞങ്ങളുടെ ഈ ജീവിതത്തെ മൂല്യമുള്ളതാക്കിത്തീർക്കുന്നത് നീയാണ്," ആര്യ കുറിച്ചു. മകൾക്ക് പതിനാല് വയസ്സ് തികഞ്ഞുവെന്നും, സന്തോഷത്തിലും ദുഖത്തിലുമെല്ലാം അമ്മയെ ചേർത്ത് നിർത്താൻ കെൽപുള്ളവളാണ് അവളെന്നും കുറിപ്പിൽ പറയുന്നു.
പോസ്റ്റിനൊപ്പം ഖുഷിയും ആര്യയും സിബിനും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ആര്യയുടെ ആദ്യ ഭർത്താവിന്റെ സഹോദരിയും നടിയുമായ അർച്ചന സുശീലനടക്കം നിരവധി സെലിബ്രിറ്റികളും ആരാധകരും ഖുഷിക്ക് ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്. വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥിയായിരുന്നു ആര്യ. സിബിൻ സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായാണ് മത്സരത്തിൽ പങ്കെടുത്തത്.


