- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ;
കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തെ പ്രശംസിച്ച് നടി മൃണാൽ താക്കൂർ എത്തിയിരിക്കുകയാണ്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ആവേശത്തെ പുകഴ്‌ത്തിയിരിക്കുന്നത്. ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ പറയുന്നത്. ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രമായ രംഗയും അതിലെ പ്രധാന വേഷത്തിൽ എത്തുന്ന വിദ്യാർത്ഥികളും കണ്ടുമുട്ടുന്ന രംഗത്തിന്റെ വിഡിയോയാണ് ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഫഹദ്, സംവിധായകൻ ജിത്തു, നസ്രിയ എന്നിവരെ സ്റ്റോറിയിൽ മെൻഷൻ ചെയ്തിട്ടുണ്ട്.
നസ്രിയ മൃണാലിന്റെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ആവേശത്തെ പ്രശംസിച്ച് നയൻതാര, സാമന്ത, വിഘ്‌നേഷ് ശിവൻ എന്നിവർ എത്തിയിരുന്നു. ഫഹദിനെ കൂടാതെ സജിൻ ഗോപു,റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫഹദിനൊപ്പം മികച്ച പ്രകടനമാണ് മറ്റുതാരങ്ങളും കാഴ്ചവെച്ചിരിക്കുന്നത്.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കിയ ചിത്രമാണ് ആവേശം. ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സമീർ താഹിറാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം പകർന്നിരിക്കുന്നത്. രോമാഞ്ചത്തിലെ പോലെ ആവേശത്തിലെ സുഷിൻ- വിനയക് കോമ്പോയിലെ ഗാനങ്ങൾ ട്രെന്റിങ്ങായിട്ടുണ്ട്. അൻവർ റഷീദ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.