തിരുവനന്തപുരം: സൈബറാക്രമണത്തിന് മറുപടിയുമായി നടി അഭയ ഹിരൺമയി. തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മോശം പരാമർശം നടത്തിയ ആളെ രൂക്ഷഭാഷയിൽ വിമർശിച്ച് ഗായിക അഭയ ഹിരൺമയി. കഴിഞ്ഞ ദിവസമാണ് തന്റെ സ്റ്റേജ് ഷോയുടെ വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതിനു താഴെയായിരുന്നു മോശം കമന്റ് എത്തിയത്.

'സ്ത്രീകൾക്ക് പണം സമ്പാദിക്കാൻ എളുപ്പമാർഗം നഗ്‌നത പ്രദർശനം തന്നെയാണ്. ഒരു ആവറേജ് ഗായികയായ ഇവർക്ക് പിടിച്ചു നിൽക്കാൻ ഇതുതന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാൻ.'- എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് അഭയ മറുപടിയുമായി എത്തിയത്.

'സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റേ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട് ....എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്ശിക്കാനുള്ളതാണ് ...കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ് ....ശക്തമായി പ്രതികരിക്കും '- എന്നാണ് ഗായിക കുറിച്ചത്.

അതിനു താഴെ അഭയ ഹിരൺമയിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റാണ് എത്തുന്നത്. സൈബർ ക്രൈമിന് കേസ് ഫയൽ ചെയ്യണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഇത് വിമർശനമായി കണ്ടാൽ മതി എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്.

 
 
 
View this post on Instagram

A post shared by Abhayaa Hiranmayi (@abhayahiranmayi)

വിഷയം ചർച്ചയായതിനു പിന്നാലെ മറ്റൊരു പോസ്റ്റുമായി അഭയ എത്തി. 'നഗ്‌നതാ പ്രദർശനം ചെയ്തു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്‌സ് ഇടാൻ മറന്നു പോയ യുവതി.അത് വഴി കേരളത്തിന്റെ സാംസ്‌കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി !അടുത്ത ഷോക്ക് ബിക്കിനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ!മ്ലേച്ഛം' - ഷോയിൽ ധരിച്ച വസ്ത്രത്തിലുള്ള ചിത്രങ്ങൾക്കൊപ്പം കുറിച്ചു.