- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ തുണി ഉടുക്കാതെ നിൽക്കുമെന്നാണ് ചിലർ പ്രതീക്ഷിക്കുന്നത്; അങ്ങനെ ഉള്ളവരോട് ഒന്നേ പറയാൻ ഉള്ളൂ; ഒടുവിൽ തന്റെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിൽ വ്യക്തത വരുത്തി നടി അഭിരാമി

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ പേജുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും നടി അഭിരാമി വെങ്കിടാചലം മറുപടി നൽകി. തൻ്റെ സബ്‌സ്‌ക്രിപ്‌ഷൻ പേജ് നഗ്നചിത്രങ്ങൾ പങ്കുവെക്കാനല്ലെന്നും, അത്തരത്തിലുള്ള പ്രതീക്ഷകളോടെ സബ്‌സ്‌ക്രൈബ് ചെയ്തവർക്ക് അൺസബ്‌സ്‌ക്രൈബ് ചെയ്യാമെന്നും അവർ വ്യക്തമാക്കി.
ബിഗ് ബോസ് അൾട്ടിമേറ്റ് സീസൺ 1 ലൂടെ ശ്രദ്ധേയയായ അഭിരാമി, 'നോട്ട', 'കളവ്', 'നേർക്കൊണ്ട പാർവൈ', 'ആനന്ദ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു മില്യണിലധികം ഫോളോവേഴ്സുള്ള അഭിരാമി അടുത്തിടെയാണ് ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ഫീച്ചർ ആരംഭിച്ചത്. എന്നാൽ, സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയതിന് പിന്നാലെ പേജിൽ അശ്ലീല ഉള്ളടക്കം പ്രതീക്ഷിച്ചുകൊണ്ട് വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നത്.
തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അഭിരാമി ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. "ഞാൻ എൻ്റെ നഗ്ന ചിത്രങ്ങൾ പങ്കുവെക്കാൻ വേണ്ടിയല്ല ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചത്. മുമ്പ് പരീക്ഷിക്കാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എൻ്റെ ചില ക്രിയേറ്റീവായ ചിത്രങ്ങൾ പങ്കുവെക്കാനാണ് ഈ പേജ് തുടങ്ങിയത്," അവർ പറഞ്ഞു. "ഇതൊരു പോൺ സൈറ്റല്ല. നഗ്നത പ്രതീക്ഷിച്ച് ആരെങ്കിലും സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് ഇപ്പോൾ തന്നെ അൺസബ്‌സ്‌ക്രൈബ് ചെയ്യാം. ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാൻ ആരും വരേണ്ടതില്ല. ഇതിനെ അതിൻ്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രമാണ് ഇവിടെ സ്വാഗതം," അഭിരാമി കൂട്ടിച്ചേർത്തു.


