- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിപാടിക്കിടെ കുഴഞ്ഞ് വീണു; നടനും അവതാരകനുമായ രാജേഷ് കേശവൻ ഗുരുതരാവസ്ഥയിൽ; ഹൃദയാഘാതമെന്ന് റിപ്പോർട്ട്; വെന്റിലേറ്ററിൽ തുടരുന്നു
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. പരിപാടിയുടെ അവസാനഘട്ടത്തിൽ തളർന്നുവീണ അദ്ദേഹത്തെ 15-20 മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽത്തന്നെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും തുടർന്ന് അടിയന്തര ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു.
അന്നു മുതൽ അദ്ദേഹം വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നതെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൂന്നു ദിവസമായി രാജേഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.