- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാൻ തുടങ്ങിയത് ഗോപിക വന്നതിന് ശേഷം; ഇപ്പോൾ എന്റെ ജീവിതം ആകെ മാറി; ഞാൻ വളരെ ഹാപ്പിയാണ്; തുറന്നു പറഞ്ഞ് ജി.പി
കൊച്ചി: ടിവി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതരായ താരങ്ങളാണ് ജി.പി എന്ന് അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ഗോപികയെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് താരം.
ജിപി യുടെ വാക്കുകൾ..
'അച്ഛനും അമ്മയുമായി ഇത്രയും നേരം ചെലവഴിക്കാൻ തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. ഭക്ഷണം കഴിച്ചതിനു ശേഷം എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കണം എന്നൊക്കെ ഗോപികക്ക് നിർബന്ധമാണ്. അപ്പോഴാണ് ഞാൻ അമ്മയെ അത്രയും ഹാപ്പിയായി കണ്ടത്. അല്ലെങ്കിൽ ഞാൻ എന്റെ ലോകത്തായിരിക്കും. എന്തൊക്കെയോ പരിപാടികൾ ചെയ്തുകൊണ്ട് ഇരിക്കുകയായിരിക്കും. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയുമൊക്കെ കുറേ കഥകൾ അറിഞ്ഞത് ഗോപിക വന്നതിനു ശേഷമാണ്' ഗോവിന്ദ് പത്മസൂര്യ പറയുന്നു.
'കല്യാണം കഴിക്കണം എന്നും എനിക്ക് തോന്നിയിരുന്നില്ല. അല്ലാതെ തന്നെ കുറേ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. വിവാഹജീവിതത്തിലേക്ക് ചെലവഴിക്കാൻ സമയവും ഊർജവും ഉണ്ടായിരുന്നില്ല. ഫുൾ സെറ്റിൽ ആയിട്ടോ സ്റ്റാർ ആയിട്ടോ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പിന്നീട് എനിക്ക് മനസിലായി', ജിപി കൂട്ടിച്ചേർത്തു.