- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലാലേട്ടനൊക്കെ എന്തിനാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് അറിയില്ല'; നായികയുടെ അടിവസ്ത്രം ഇട്ടുവരുന്ന നായകൻ; എന്ത് മാനസികാവസ്ഥയിലാണ് ഇങ്ങനൊരു സൃഷ്ടി ഉണ്ടായതെന്ന് പോലും അറിയില്ലെന്ന് കവി രാജ്
കൊച്ചി: 2014-ൽ പുറത്തിറങ്ങിയ 'കൂതറ' എന്ന സിനിമയെയും ചിത്രത്തിലെ ചില രംഗങ്ങളെയും രൂക്ഷമായി വിമർശിച്ച് നടൻ കവി രാജ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ചിത്രത്തിന്റെ പേരുപോലെ തന്നെ സിനിമയും 'കൂതറ'യായിരുന്നു എന്നാണ് കവി രാജ് അഭിപ്രായപ്പെട്ടത്.
'ഒരു ന്യൂജൻ സിനിമ കണ്ട അനുഭവം പറയാം. സിനിമയുടെ പേര് 'കൂതറ' എന്നാണ്. പേരുപോലെ തന്നെ കൂതറയാണ് സിനിമ. ലാലേട്ടനൊക്കെ എന്തിനാണ് അതിൽ അതിഥി വേഷത്തിൽ അഭിനയിച്ചതെന്ന് അറിയില്ല. അതൊക്കെ അവരുടെ ഇഷ്ടം,' കവി രാജ് പറഞ്ഞു. ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു: 'ഒരു സീനിൽ നായികയുടെ അടിവസ്ത്രം നായകൻ ഇട്ടുവരും. കല്യാണത്തിലോ പൊതുവേദിയിലോ വെച്ച് ഇരുവരും തമ്മിൽ തർക്കമാകും. അപ്പോൾ നിന്നിടത്തുനിന്ന് അടിവസ്ത്രം ഊരി നായികയുടെ മുഖത്തേക്ക് വലിച്ചെറിയും.'
ഇത്തരം സൃഷ്ടികൾ ആരുടേയും ഭാവനയിൽ എങ്ങനെ വന്നു എന്ന് ചിന്തിച്ചുപോയെന്നും, ഇത് എന്ത് മാനസികാവസ്ഥയിലാണ് ഇങ്ങനെ ഒരു സിനിമയെടുക്കാൻ തോന്നിയതെന്നും കവി രാജ് ചോദിച്ചു. 'ഇതൊക്കെ എടുക്കുന്നവനേയും സെൻസർ കൊടുത്തു വിടുന്നവനേയും കാണുന്നവനേയും പറയണം. എന്നെ ഇതിൽ നിന്നൊക്കെ മാറ്റിനിർത്താൻ പ്രേരിപ്പിച്ച കാരണങ്ങളിൽ ഒന്നാണിത്,' അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യനായകൻ, രസികൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കവി രാജ്, ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് ആത്മീയ പാതയിലാണെന്ന് അറിയിച്ചു. സിനിമയിലെ പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'കൂതറ' ടൊവിനോ തോമസ്, സണ്ണി വെയ്ൻ, ഭരത് എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച ചിത്രമാണ്. വിനി വിശ്വലാൽ ആണ് തിരക്കഥ രചിച്ചത്. ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു.




