- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു ഓഫറുമായി നിർമാതാവ് വീട്ടിൽ വന്നു, കമ്പനിയുടെ ബ്രാൻഡ് അംബാസഡറാക്കാം..'; മാസം തോറും കാശ് തരാം ഒരുമിച്ച് താമസിക്കണം; 'നോ' പറഞ്ഞപ്പോൾ സംഭവിച്ചത്..; തുറന്ന് പറഞ്ഞ് രേണുക ഷഹാനെ
മുംബൈ: സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി രേണുക ഷഹാനെ. കരിയറിൻ്റെ തുടക്കകാലത്ത്, ഒരു നിർമാതാവ് വീട്ടിൽ വന്ന് ലൈംഗിക ബന്ധത്തിന് ആവശ്യപ്പെട്ടെന്നും, അതിന് പ്രതിഫലമായി പ്രതിമാസ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തെന്നും രേണുക വെളിപ്പെടുത്തി. 'സൂം' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ചത്.
ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാനുള്ള ഓഫറുമായി നിർമാതാവ് വീട്ടിൽ വന്നു. എന്നാൽ ഇതിന് പകരമായി തന്നോടൊപ്പം താമസിക്കണമെന്നും എല്ലാ മാസവും പണം നൽകാമെന്ന് നിർമാതാവ് പറഞ്ഞതായും രേണുക ഷഹാനെ പറഞ്ഞു. അയാൾ വിവാഹിതനായിരുന്നെന്നും ഇത് തന്നെ ഞെട്ടിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഓഫർ നിരസിച്ചപ്പോൾ അയാൾ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു. ഇത്തരം ചൂഷണങ്ങളെ എതിർക്കുന്നവർക്ക് വലിയ വില നൽകേണ്ടിവരുമെന്നും, പലപ്പോഴും സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെടുകയോ പ്രതിഫലം നിഷേധിക്കപ്പെടുകയോ ചെയ്യാറുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഇത് ഇരകളെ കൂടുതൽ ഉപദ്രവിക്കാനുള്ള ഒരു കൂട്ടായ്മയായി മാറുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
മീ ടൂ കാലക്രമേണ ദുർബലപ്പെട്ടതായും രേണുക അഭിപ്രായപ്പെട്ടു. കുറ്റാരോപിതർ എല്ലാം മറന്നുപോലെ ജോലിയിൽ പ്രവേശിക്കുമ്പോൾ, പരാതിപ്പെട്ടവർക്ക് തെളിവില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന അവസ്ഥ വരുന്നു. മുൻനിര നായികമാർക്ക് പോലും ഇത്തരം ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, ഔട്ട്‌ഡോർ ഷൂട്ടിംഗ് സമയത്ത് സുരക്ഷയ്ക്കായി ദിവസവും മുറി മാറിയാണ് താമസിക്കാറുള്ളതെന്നും നടി രേണുക ടണ്ടൻ പറഞ്ഞതും രേണുക പറഞ്ഞു.




