കൊച്ചി: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആൻ മരിയ വീണ്ടും വാർത്തകളിൽ നിറയുന്നു. അടുത്തിടെയുണ്ടായ വിവാഹമോചനത്തെക്കുറിച്ചും ഭാവി ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. ഇനി മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഏകമകൾക്കായി ജീവിതം മാറ്റിവെക്കാനാണ് തീരുമാനമെന്നും ആൻ മരിയ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ഇനി മറ്റൊരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു താനെന്ന് ആൻ മരിയ പറയുന്നു. എന്നാൽ സാഹചര്യങ്ങൾ മാറിമറിഞ്ഞു. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളും കസിൻസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത സമ്മർദ്ദവുമാണ് രണ്ടാം വിവാഹത്തിലേക്ക് നയിച്ചത്. പ്രശസ്ത ഫുഡ് വ്ളോഗർ ഷാൻ ജിയോയുമായുള്ള വിവാഹം രണ്ടര വർഷത്തോളം നീണ്ടുനിന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഷാൻ ജിയോയുമായി തന്റെ മകൾക്ക് വലിയ അടുപ്പമായിരുന്നുവെന്ന് ആൻ മരിയ ഓർത്തെടുക്കുന്നു.

"മകൾക്ക് ഷാനിനെ പപ്പ എന്ന നിലയിൽ വലിയ ഇഷ്ടമായിരുന്നു. അവൾ ആ പപ്പ ഫിഗറിനെ സ്നേഹിക്കാൻ തുടങ്ങിയിരുന്നു. അവർ തമ്മിൽ ഭയങ്കര അടുപ്പത്തിലുമായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയൊരാൾ വേണ്ടെന്ന് മകൾക്കും തോന്നിത്തുടങ്ങി," ആൻ പറഞ്ഞു. അച്ഛനില്ലാത്ത വിഷമം ഉള്ളിലൊതുക്കുന്ന മകൾ വളരെ ബോൾഡാണെന്നും 'എനിക്ക് എന്റെ അമ്മയുണ്ടല്ലോ' എന്നാണ് അവൾ പറയാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. "ഇനി എന്റെ ജീവിതത്തിൽ ഒരു പാർട്നർ ഉണ്ടാകില്ല. ഇതോടെ മതിയായി. എനിക്ക് മോളുണ്ട്, അവൾ പഠിക്കുകയാണ്. അവളുടെ കാര്യങ്ങൾ നോക്കി ജീവിക്കാനാണ് എനിക്കിഷ്ടം." ആൻ മരിയ പറഞ്ഞു.

'ദത്തുപുത്രി' എന്ന സീരിയലിലൂടെയാണ് ആൻ മരിയ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തി. അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എന്റെ മാതാവ്. ചില സിനിമകളിലും വെബ് സീരീസുകളിലും ആൻ മരിയ വേഷമിട്ടിട്ടു