- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണ്; ഞാൻ അങ്ങനെ കേട്ടിട്ടുണ്ട്..; ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ വരില്ല; മനസ്സ് തുറന്ന് അനു ജോസഫ്
കൊച്ചി: ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും സീരിയലുകളിലും ഏറെ തിളങ്ങിയ നടിയാണ് അനു ജോസഫ്. ഇപ്പോൾ സോഷ്യൽ ലോകത്ത് സജീവ സാന്നിധ്യമാണ് അനു. കാസർഗോഡ് സ്വദേശിനിയായ അനു ഇപ്പോൾ തിരുവനന്തപുരത്താണ് താമസിച്ചു വരുന്നത്. പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോഴിതാ, പൂച്ചയെ വളർത്തിയാലുള്ള ഗുണങ്ങളെ പറ്റി താരം തുറന്നുപറഞ്ഞിരിക്കുകയാണ്.
താരത്തിന്റെ വാക്കുകൾ...
'ഇങ്ങനൊരു വീട് എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്റെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും കൊണ്ടുവന്നിരിക്കുന്നത് എന്റെ ഈ മക്കളാണ്. ദൃഷ്ടി ദോഷം പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ അതിൽ നിന്നും പ്രോട്ടക്ട് ചെയ്യുന്നവരാണ് പൂച്ചകൾ. വീട്ടിലേക്ക് പൂച്ച വന്ന് കയറുന്നതും പ്രസവിക്കുന്നതുമൊക്കെ ഐശ്വര്യമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്' അനു കൂട്ടിച്ചേർത്തു.
Next Story