കൊച്ചി: ടിവി പരിപാടികളിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷൻ താരം തങ്കച്ചനുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്കച്ചനും അനുവും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അനുമോൾ രംഗത്ത് വന്നിരിക്കുകയാണ്.

അനുവിന്റെ വാക്കുകൾ..

'ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്' അനുമോൾ പറയുന്നു.

തങ്കച്ചനുമായിട്ട് ഉള്ള ബന്ധം അനുമോൾ നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്കച്ചന് താൻ എപ്പോഴും ഒരു അനുജത്തിയാണെന്നും തനിക്ക് തങ്കച്ചൻ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞിരിന്നു. പരിപാടിക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ പെയർ ആകുന്നത് എന്നും താരം പറഞ്ഞിരിന്നു.