- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അത്ര എളുപ്പമല്ല, ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടു'; വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് നടി അനുപമ പരമേശ്വരൻ; വീഡിയോ വൈറൽ
തിരുവനന്തപുരം: റിലീസിനൊരുങ്ങുന്ന ചിത്രമായ 'പർദ്ദ'യുടെ പ്രൊമോഷൻ്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് നടി അനുപമ പരമേശ്വരൻ. സ്ത്രീ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമ തിയേറ്ററുകളിൽ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിനായി വലിയ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും അനുപമ വെളിപ്പെടുത്തി.
'ഇത് എൻ്റെ സിനിമ ആയതുകൊണ്ട് മാത്രം നിങ്ങളോട് കാണാൻ ആവശ്യപ്പെടുന്നതല്ല. പല സിനിമകളെയും ഞാൻ വിമർശിക്കാറുണ്ട്. പക്ഷേ ഈ സിനിമയെ വിമർശിക്കാൻ ഒന്നുമില്ല. ഈ സിനിമ തിയറ്ററുകളിൽ എത്തിക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു' അനുപമ പറഞ്ഞു. താരത്തിൻ്റെ ഈ വാക്കുകളും കരയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനുപമയെ സംവിധായകനും നിർമ്മാതാവും ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സിനിമയ്ക്ക് വേണ്ടി അനുപമ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവ് വിജയ് ഡൊൺകൊണ്ടയും പറയുന്നു.
പഴയകാല ആചാരങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ചിത്രമാണ് 'പർദ്ദ'. പ്രവീൺ കാണ്ട്രെഗുലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 22-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനുപമ പരമേശ്വരനോടൊപ്പം ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച അനുപമ, സുരേഷ് ഗോപി നായകനായ 'ജെഎസ്കെ' എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള സിനിമ.