- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ എന്നെ മോശം രീതിയിൽ സ്പർശിച്ചു; പ്രതികരിച്ചതിന് എന്നെ അടിച്ചു; ഞാൻ ആകെ തളർന്നുപോയി; ദുരനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഫാത്തിമ
പൊതുസ്ഥലത്ത് താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖ്. അയാൾ എന്നെ മോശം രീതിയിൽ സ്പർശിച്ചുവെന്നും പ്രതികരിച്ചതിന് എന്നെ തിരിച്ചടിച്ചു. ഞാൻ ആകെ തളർന്നുപോയി സംഭവത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇപ്പൊഴും നിലനില്‍ക്കുന്നതായി സന വെളിപ്പെടുത്തി.
നടിയുടെ വാക്കുകൾ...
'ഒരിക്കല്‍ എന്നെ ഒരാള്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചു. ഞാന്‍ അയാളെ അടിച്ചു. പക്ഷേ അയാള്‍ എന്നെ ശക്തമായി തിരിച്ചടിച്ചു. ഞാന്‍ തളര്‍ന്നുപോയി. എന്നെ സ്പര്‍ശിച്ചത് കൊണ്ടാണ് ഞാന്‍ അയാളെ അടിച്ചത്. അത് അയാളെ പ്രകോപിപ്പിച്ചിരിക്കാം. അതുകൊണ്ട് ഞാന്‍ വീഴുന്ന തരത്തില്‍ അടിക്കുകയായിരുന്നു.' താരം വെളിപ്പെടുത്തി.
തന്നെ മാറ്റിമറിച്ച സംഭവം എന്ന രീതിയിലാണ് ആ അനുഭവത്തെ സന നോക്കിക്കാണുന്നത്. 'ആ സംഭവത്തിന് ശേഷം ഞാന്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. പ്രതികരിക്കുന്നതിന് മുമ്പ് ആലോചിക്കണം എന്ന് മനസിലായി.
പക്ഷേ ഇവിടെയുള്ള വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍ നമുക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ട്. എന്നാല്‍ അതിന് മറുപടി നല്‍കുന്നതിനും പരിഹരിക്കുന്നതിനും പകരം പ്രതികരിക്കണോ എന്ന് നമ്മള്‍ ആലോചിച്ചിരിക്കേണ്ടി വരുന്നു.' സന പറയുന്നു