- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതൊക്കെ വെറുതേ പറയുന്നതാണ്; ഒരു ദിവസത്തെ എന്റെ പ്രതിഫലം കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി; അത് അവർ എങ്ങനെ അറിയാനാണ്?; തുറന്നുപറഞ്ഞ് നടി കാർത്തിക
മലയാളികൾക്ക് സുപരിചിതയായ നടിയും നിലവിൽ 'സാന്ത്വനം' സീരിയലിലെ താരവുമായ കാർത്തിക കണ്ണൻ, തൻ്റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. സിനിമയിലൂടെയാണ് തുടക്കമെങ്കിലും, സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അവർ ഏറെ ശ്രദ്ധ നേടിയത്.
നായക വേഷങ്ങളിൽ നിന്ന് പിന്നീട് തനിക്ക് കൂടുതലും ലഭിച്ചത് വില്ലത്തിയുടെയും കുശുമ്പത്തിയുടെയും വേഷങ്ങളായിരുന്നുവെന്ന് കാർത്തിക പറഞ്ഞു. ഇത്തരം വേഷങ്ങളിലൂടെയാണ് താൻ ശ്രദ്ധിക്കപ്പെട്ടത്. തൻ്റെ കഥാപാത്രങ്ങളിലെ നെഗറ്റീവ് സ്വഭാവം കാരണം വ്യക്തിജീവിതത്തിൽ നേരിട്ട രസകരമായ അനുഭവവും അവർ പങ്കുവെച്ചു. ഒരിക്കൽ അമ്പലത്തിൽ വെച്ച് ഒരു അമ്മ തന്നെ വഴക്ക് പറയുകയും 'ഞാൻ ഗുണം പിടിക്കില്ല' എന്ന് വരെ പറയുകയും ചെയ്തു. താൻ അഭിനയിക്കുകയാണെന്ന് പറഞ്ഞ് മറുപടി നൽകിയതായി നടി ഓർക്കുന്നു.
ആദ്യകാലത്ത് തങ്ങൾ ഒരുപാട് കഷ്ടപ്പെട്ടാണ് ലൊക്കേഷനുകളിൽ എത്തിയിരുന്നത്. ആദ്യ നായിക വേഷങ്ങൾ ചെയ്യുന്ന സമയത്ത് ബസ് യാത്രാക്കൂലി മാത്രമാണ് പ്രൊഡക്ഷൻ നൽകിയിരുന്നത്. എന്നാൽ ഇന്ന് പുതിയ താരങ്ങൾ വരെ ആഡംബര കാറുകളിൽ വരുന്ന കാലമാണ്. തങ്ങൾ കഷ്ടപ്പെട്ട് വന്നതിൻ്റെ ഗുണമുണ്ട് എന്നും കാർത്തിക കൂട്ടിച്ചേർത്തു.
തന്റെ പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ട് അതിശയിച്ചുപോയിട്ടുണ്ടെന്നും കാർത്തിക പറയുന്നു. ''അതൊക്കെ വെറുതേ പറയുന്നതാണ്. ഒരുദിവസം ഞാൻ എന്റെ പ്രതിഫലം കേട്ട് അതിശയിച്ചുപോയി. നമ്മുടെ അക്കൗണ്ടിലേക്ക് എത്ര രൂപയാണ് വരുന്നതെന്ന് അവർ എങ്ങനെ അറിയാനാണ്?'', എന്നും കാർത്തിക ചോദിക്കുന്നു.




