ലയാളികൾക്ക് പ്രിയങ്കരിയായ അവതാരക ലക്ഷ്മി നക്ഷത്ര, താൻ പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഓർമ്മകളും ആദ്യ പ്രണയനിവേദന കഥയും ആരാധകരുമായി പങ്കുവെച്ചു. 'സ്റ്റാർ മാജിക്' ഷോയിലൂടെ പ്രശസ്തയായ ലക്ഷ്മി, കോളേജിൽ ഒരു പരിപാടിക്ക് അതിഥിയായി എത്തിയപ്പോഴുള്ള വ്ളോഗിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സ്വന്തം കോളേജ് ഓഡിറ്റോറിയത്തിൽ ഇന്ന് ആദ്യമായി 'നമസ്കാരം' എന്ന് മുഴുവനായി പറയാൻ കഴിഞ്ഞതിൻ്റെ സന്തോഷം ലക്ഷ്മി പ്രകടിപ്പിച്ചു. വിദ്യാർത്ഥിയായിരുന്നപ്പോൾ മൈക്കെടുത്താൽ സീനിയേഴ്സ് കൂവുന്നതിനാൽ തനിക്ക് ഒരു സെന്റൻസ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും താരം ഓർമ്മിച്ചു.

കോളേജ് കാലത്തെ പ്രപ്പോസലുകളെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു. "ഫസ്റ്റ് ഇയറിന്റെ ഓണം സെലിബ്രേഷൻ സമയത്താണ് എനിക്ക് ആദ്യത്തെ പ്രപ്പോസൽ ലഭിക്കുന്നത്. ഒരു സീനിയർ എനിക്ക് കത്ത് തന്നു. എന്നാൽ കത്ത് തന്നതും പ്രിൻസിപ്പൽ വന്നു. ഞാനും പുള്ളിയും രണ്ടു വഴിക്കോടി. പ്രിൻസിപ്പൽ കത്ത് പിടിച്ചെങ്കിലും കൈയക്ഷരം എന്റേതല്ലാത്തതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു," ലക്ഷ്മി നക്ഷത്ര കൂട്ടിച്ചേർത്തു.