- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പൻ ചുമട്ടു തൊഴിലാളിയായിരുന്നു; വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്; ഇന്ന് അവരെ കാണുമ്പോൾ സന്തോഷം തോന്നുന്നു; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ടിവി സീരിയലിലൂടെയും വിവിധ റിയാലിറ്റി ഷോയിലൂടെയും ഏറെ പരിചിതമായ മുഖമാണ് നടി മഞ്ജു പത്രോസ്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ചെറുപ്പകാലത്ത് താൻ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അപ്പൻ ചുമട്ടു തൊഴിലാളിയായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത് എന്നുമാണ് മഞ്ജു പറയുന്നത്.
മഞ്ജുവിന്റെ വാക്കുകൾ...
'അപ്പന് കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളർത്തിയത്. ചുമട്ടു തൊഴിലാളിയായിരുന്നു. അതുപോലുള്ള എല്ലാ പണികള്‍ക്കും പോയിരുന്നു. ഇന്ന് സാഹചര്യങ്ങളൊക്കെ മാറി. അപ്പനും അമ്മയുമൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. അമ്മയ്ക്ക് ഒരുങ്ങി നടക്കാനൊക്കെ എന്നെക്കാളും ഇഷ്ടമുള്ളയാളാണ്. ഇപ്പോൾ അമ്മയ്ക്കിഷ്ടപ്പെട്ട വസ്ത്രമൊക്കെ ധരിച്ചു നടക്കാൻ സാധിക്കുന്നുണ്ട്.
എന്റെ സഹോദരന് അയർലണ്ടിലാണ്, നാത്തൂനും ജോലിയുണ്ട്. ഞാന്‍ ഇങ്ങനെയുമായി. ഇതിനൊക്കെ പിന്നില്‍ അച്ഛന്റേയും അമ്മയുടേയും അധ്വാനമാണ്'',എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. അതുപോലെ അമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പമാണെന്നും തന്റെ ചേച്ചിയാണോ എന്നാണ് പലരും ചോദിക്കാറെന്നും താരം പറയുന്നു.