- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്; ആ പൈസ കൊണ്ട് ഞാൻ ലക്ഷപ്രഭു ആയില്ല; അതുകൊണ്ട് ഒരു വീട് വച്ചു; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ സീസൺ 2-ലെ മത്സരാർത്ഥിയായിരുന്ന നടി മഞ്ജു പത്രോസ് തനിക്ക് ഷോയിൽ നിന്ന് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുത്തി. ഒരു ദിവസം 45,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് താരം തുറന്നു പറഞ്ഞു.
മത്സരാർത്ഥികൾ ഷോയിൽ എത്ര ദിവസമാണോ നിൽക്കുന്നത്, അതിനനുസരിച്ചാണ് അവർക്ക് പ്രതിഫലം ലഭിക്കുക. ദിവസേനയുള്ള ഈ പ്രതിഫലത്തെക്കുറിച്ചുള്ള കണക്കുകളാണ് മഞ്ജു പത്രോസ് ഇപ്പോൾ പുറത്തുവിട്ടത്.
താൻ 50 ദിവസമാണ് ബിഗ് ബോസ് വീട്ടിൽ നിന്നതെന്നും, ഈ പണം ഉപയോഗിച്ചാണ് പുതിയ വീട് നിർമ്മിച്ചതെന്നും മഞ്ജു പത്രോസ് വെളിപ്പെടുത്തി. "എനിക്ക് അന്ന് ഒരു ദിവസം 45,000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്‌മെന്റ്. ആ പൈസ കൊണ്ട് ഞാൻ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വെച്ചു. അൻപതാമത്തെ ദിവസമാണ് ബിഗ് ബോസിൽ നിന്നും ഞാൻ എവിക്ട് ആകുന്നത്," എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകൾ.




