- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകി; എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു'; ഇന്ത്യൻ ടെലിവിഷനിലെ ആദ്യ ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് നായിക നീന ഗുപ്ത
മുംബൈ: രണ്ട് പതിറ്റാണ്ടിന് മുമ്പ് ഇന്ത്യൻ സിനിമകളിൽ ചുംബന രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും കുടുംബങ്ങളുടെ, സ്വീകരണ മുറിയിലേക്ക് നേരിട്ടെത്തുന്നു ഇന്ത്യൻ ടെലിവിഷനിൽ അത്തരം ഇന്റിമേറ്റ് രംഗങ്ങൾ കുറവായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ചുംബന രംഗം ഉൾപ്പെടുത്തുന്നത് 1993ലെ 'ദില്ലഗി' എന്ന സീരിയലിൽ ആണ്.
വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള പ്രണയത്തെ തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന നടി നീന ഗുപ്തയായിരുന്നു 'ദില്ലഗി' എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ചുംബനരംഗത്തിൽ അഭിനയിച്ച നടിയും നീനയായിരുന്നു. ദില്ലഗി എന്ന സീരിയലിൽ ദീലീപ് ധവാനുമായിട്ടായിരുന്നു ആ ചുംബന രംഗം. അതിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓർമ്മകൾ നീന ഗുപ്ത അടുത്തിടെ ഒരു അഭിമുഖത്തിൽ പങ്കു വച്ചു.
ആ സീൻ ചിത്രീകരിച്ച അന്ന് രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകിയെന്നും നീന വെളിപ്പെടുത്തുന്നു. നെറ്റ്ഫ്ളിക്സ് സീരീസായ ലസ്റ്റ് സ്റ്റോറീസ് 2-വിന്റെ പ്രൊമോഷന്റെ ഭാഗമായി ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു നീനയുടെ വെളിപ്പെടുത്തലുകൾ.
തന്റെ ആദ്യ ഓൺ-സ്‌ക്രീൻ ചുംബനത്തിന്റെ ചിത്രീകരണത്തിന് മുമ്പും ശേഷവും താൻ വലിയ ടെൻഷനിലായിരുന്നുവെന്ന് അവർ അനുസ്മരിച്ചു. ചിത്രീകരണത്തിനു ശേഷം ആന്റിസെപ്റ്റിക് ഉപയോഗിച്ച് വായ കഴുകിയെന്നും നീന അഭിമുഖത്തിൽ വെളിപ്പെടുത്തി.
സ്‌ക്രീനിൽ ശാരീരിക അടുപ്പം കാണിക്കുന്നത് അക്കാലത്ത് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു എന്നും ഇന്ത്യൻ ടിവി ചരിത്രത്തിലെ ആദ്യത്തെ ഓൺ സ്‌ക്രീൻ ചുംബനം ഉൾപ്പെടുത്തി എപ്പിസോഡ് പ്രമോട്ട് ചെയ്യാനുള്ള ചാനലിന്റെ നീക്കം തങ്ങൾക്ക് തിരിച്ചടിയായെന്നും നീന പറഞ്ഞു.
'ഒരു നടി എന്ന നിലയിൽ എല്ലാതരത്തിലുള്ള സീനുകളിലും നമ്മൾ അഭിനയിക്കേണ്ടി വരും. ചിലപ്പോൾ മണ്ണിൽ ഇറങ്ങേണ്ടി വരും. അതല്ലെങ്കിൽ പൊരിവെയിലത്ത് മണിക്കൂറുകളോളം നിൽക്കേണ്ടി വരും. വർഷങ്ങൾക്ക് മുമ്പ് ഞാൻ ദിലീപ് ധവാനുമായി ഒരു സീരിയൽ ചെയ്തു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ ലിപ് റ്റു ലിപ് ചുംബനരംഗവും ആ സീരിയലിലുണ്ടായിരുന്നു. എന്നാൽ അന്ന് ആ സീൻ എടുക്കുമ്പോൾ ഞാൻ ഒട്ടും കംഫർട്ടബ്ൾ ആയിരുന്നില്ല. ദിലീപ് എന്റെ സുഹൃത്തായിരുന്നില്ല. പരിചയക്കാരൻ മാത്രമായിരുന്നു. അദ്ദേഹം കാണാൻ സുന്ദരനുമായിരുന്നു.
എന്നാൽ ഈ സാഹചര്യത്തിൽ ശരിക്കും പ്രശ്നം അതായിരുന്നില്ല. ഞാൻ ശാരീരികമായും മാനസികമായും അതിന് തയ്യാറല്ലായിരുന്നു എന്നതാണ്. പിരിമുറുക്കത്തിലായിരുന്നെങ്കിലും ഞാൻ ആ സീനിൽ അഭിനയിക്കാൻ എന്നെത്തന്നെ സജ്ജമാക്കി. ഒരു അഭിനേത്രി ആയതിനാൽ ഇതെല്ലാം ചെയ്യണമെന്ന് മനസിൽ ഉറപ്പിച്ച് ആ സീനിൽ അഭിനയിച്ചു. സീൻ പൂർത്തിയായതിന് പിന്നാലെ ഞാൻ ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.' നീന ഗുപ്ത പറയുന്നു.
താനൊരു അഭിനേത്രിയാണെന്നും ഇത് ചെയ്‌തേ മതിയാവൂ എന്ന് താൻ ആ അവസരത്തിൽ സ്വയം ഓർമ്മിപ്പിച്ചതായും അവർ പറഞ്ഞു. ''ചിലർക്ക് കോമഡി ചെയ്യാൻ കഴിയില്ല, ചിലർക്ക് ക്യാമയ്ക്ക് മുന്നിൽ കരയാൻ കഴിയില്ല. ഞാൻ ഇത് ചെയ്‌തേ തീരൂ എന്ന് എന്റെ തലയിൽ ഉറപ്പിച്ചു, എന്നിട്ട് അത് ചെയ്തു. അവസാനിച്ചയുടനെ ഞാൻ ഡെറ്റോൾ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.''
ചാനൽ എപ്പിസോഡിന്റെ പ്രചരണത്തിനായി ഈ ക്ലിപ്പ് ഉപയോഗിച്ചു, എന്നാൽ അത് അവർക്ക് തിരിച്ചടിയായെന്നും നീന വെളിപ്പെടുത്തി. ''ആ സമയത്ത്, വളരെയധികം ടിവി ചാനലുകൾ ഉണ്ടായിരുന്നില്ല, ഇത്തരം രംഗങ്ങൾ വന്നാൽ കുടുംബങ്ങൾ ഒരുമിച്ച് ടിവി കാണുന്നത് അവസാനിപ്പിക്കും, എന്ന് പരക്കെ എതിർപ്പ് വന്നതിനാൽ ആ രംഗം നീക്കം ചെയ്യേണ്ടി വന്നു.''
പോപ്പുലർ ആയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി 'ലസ്റ്റ് സ്റ്റോറീസ്' രംഗവും ഭാഗത്തിലെ ഒരു എപ്പിസോഡിൽ പ്രധാന വേഷം ചെയ്യുന്നുണ്ട് നീന ഗുപ്ത. സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമ്മ, ആർ ബാൽക്കി, കൊങ്കണ സെൻ ശർമ്മ എന്നിവരാണ് ഇത്തവണത്തെ നാല് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.




