- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീശമാധവൻ സിനിമയിലെ ദിലീപേട്ടന്റെ കരക്റ്റർ ഒരു പെണ്ണ് ചെയ്താൽ എങ്ങനെയിരിക്കും; സമൂഹം അവളെ അംഗീകരിക്കുമോ?; ആണിന് എന്തും പറയാമെന്ന അവസ്ഥ; തുറന്നുപറഞ്ഞ് നിഖില വിമൽ
മലയാള സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടി നിഖില വിമൽ, സമൂഹത്തിൻ്റെ ഇരട്ടത്താപ്പിനെക്കുറിച്ച് തുറന്നു സംസാരിച്ചു. നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
വിവാഹത്തട്ടിപ്പുകാരിയായി വേഷമിടുന്ന പുതിയ ചിത്രം 'പെണ്ണ് കേസി'ൻ്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു നിഖില. സിനിമകളിൽ പുരുഷ കഥാപാത്രങ്ങളുടെ തെറ്റുകൾ ആഘോഷിക്കപ്പെടുന്ന രീതിയും, സ്ത്രീകൾ ഇതേപോലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ സമൂഹം അവരെ അംഗീകരിക്കാൻ മടിക്കുന്നതും താരം ചൂണ്ടിക്കാട്ടി.
"മീശ മാധവൻ സിനിമയിലെ ദിലീപിൻ്റെ കള്ളൻ കഥാപാത്രത്തെ നമ്മൾ ഇഷ്ടപ്പെടുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഒരു കള്ളൻ്റെ കുടുംബത്തെ സമൂഹം എന്നും 'കള്ളൻ്റെ ഭാര്യ', 'കള്ളൻ്റെ മക്കൾ' എന്ന് മുദ്രകുത്തും. പുരുഷൻമാർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ കോമൺ ആണെന്നൊരു ധാരണ സമൂഹത്തിനുണ്ട്. ആണിന് ദേഷ്യമാകാം, എന്തും പറയാം. എന്നാൽ ഇതേ നെഗറ്റീവ് റോൾ ഒരു സ്ത്രീ ചെയ്യുമ്പോൾ, അത് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൂടുതൽ പ്രയാസമാണ്. നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് പൊതുവെ സമൂഹത്തിന് പ്രശ്‌നങ്ങളുണ്ട്," നിഖില വിമൽ പറഞ്ഞു.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്' ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.




