- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെന്നേക്കുമായി അവനോടൊപ്പം എനിക്ക് ഒന്നാകണം...വെറുമൊരു കാമുകനായിട്ടല്ല!! തന്റെ ലൈഫിലെ വലിയൊരു സന്തോഷം പങ്കുവെച്ച് കരിക്ക് ഫെയിം നടി നിലീൻ സാന്ദ്ര; ആശംസകളുമായി താരങ്ങൾ

പ്രമുഖ നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നു. യുവസംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ നിലീൻ സാന്ദ്ര തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിൻ ഗിരീഷ്.
'കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നിലീൻ സാന്ദ്ര, നിരവധി പുരസ്‌കാരങ്ങൾ നേടിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. '2018', 'ഓഫീസർ ഓൺ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളിലൂടെയും നിലീൻ പ്രേക്ഷകപ്രീതി നേടിയിരുന്നു.
ശ്യാമിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നിലീൻ വിവാഹ വാർത്ത അറിയിച്ചത്. ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം വീഡിയോക്കൊപ്പം ചേർത്തിരുന്നു. "ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്നാണ് പറയാറുള്ളത്.
2017-ൽ, ദൈവം എനിക്ക് എന്റെ പങ്കാളിയെ അയച്ചു – ഒരു കാമുകനായിട്ടല്ല, എന്റെ ഏറ്റവും നല്ല ചങ്ങാതിയായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്ക് അയച്ചുതന്ന ആ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്," നിലീൻ തന്റെ കുറിപ്പിൽ വ്യക്തമാക്കി. ശ്യാമിനെ ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹം എന്നും നിലീൻ വിശേഷിപ്പിച്ചു.


