'പാരിജാതം' എന്ന സീരിയലിലൂടെ ശ്രദ്ധേയയായ മുൻ നടി രസ്‍ന തൻ്റെ മൂന്നാമത്തെ മകളുടെ ആദ്യ ചിത്രം പങ്കുവെച്ചു. മകൾക്ക് 'നേയ' എന്നാണ് പേര് നൽകിയിരിക്കുന്നത്. സംവിധായകൻ ബൈജു ദേവരാജിനെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന രസ്‍ന, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.

മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്, "ഞങ്ങളുടെ മൂന്നാമത്തെ കുഞ്ഞ്, നേയ... ഞങ്ങളുടെ കുടുംബത്തെ പൂർണതയിൽ എത്തിച്ച കൊച്ചു പെൺകുട്ടി" എന്നാണ്. നന്ദ, വിഘ്നേശ് എന്നിവരാണ് രസ്‍നയുടെയും ബൈജു ദേവരാജിൻ്റെയും മറ്റ് മക്കൾ. മക്കളുടെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് രസ്‍ന മുൻപ് വെളിപ്പെടുത്തിയിരുന്നു.