- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കിനി വയ്യ..ഇനിയെങ്കിലും തുറന്നുപറയണം; ഇത്രയും കാലം പേടിച്ചാണ് ജീവിച്ചത്; കഴിഞ്ഞ മൂന്ന് കൊല്ലമായി ശബരീഷും അയാളുടെ സഹോദരനും എന്നോട് കാണിച്ചത്; എല്ലാം വെളിപ്പെടുത്തി നടി

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ രവീണ (ശ്രീജ രവിയുടെ മകൾ) മൂന്ന് വർഷത്തോളമായി തനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്ത്. അധിക്ഷേപകരമായ സന്ദേശങ്ങളും കമന്റുകളും അയച്ച് ശല്യപ്പെടുത്തുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും അവർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പോലീസിൽ പരാതി നൽകിയിട്ടും ശല്യം തുടരുന്ന സാഹചര്യത്തിലാണ് രവീണയുടെ ഈ വെളിപ്പെടുത്തൽ.
ശബരീഷ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ഇരട്ട സഹോദരനുമാണ് നിരന്തരം തന്നെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വേട്ടയാടുന്നതെന്ന് രവീണ വ്യക്തമാക്കുന്നു. ഇവർ അയക്കുന്ന സന്ദേശങ്ങളിലും കമന്റുകളിലും വെറുപ്പുളവാക്കുന്ന ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെയെല്ലാം സ്ക്രീൻഷോട്ടുകൾ താൻ പങ്കുവെച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. നിരവധി വനിതാ അഭിനേതാക്കൾക്കും ഇവരിൽ നിന്ന് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നും രവീണ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളെ നിന്തരം ശല്യപ്പെടുത്തുന്ന വേട്ടക്കാരിൽ നിന്ന് എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്," രവീണ തന്റെ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു. പോലീസിൽ പരാതികൾ നൽകിയിട്ടും മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ ശല്യം അവസാനിക്കാത്തതിനാലാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും അവർ വെളിപ്പെടുത്തി. താനുമായി അടുപ്പമുള്ളവരെയും ഇവർ ലക്ഷ്യമിടുന്നതിനാൽ, താൻ കാരണം ഇത് നേരിടേണ്ടി വന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും രവീണ ക്ഷമ ചോദിച്ചു. നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടും വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി ഈ മോശം സന്ദേശങ്ങളും കമന്റുകളും തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് രവീണ ചില കാര്യങ്ങൾ നിർദ്ദേശിച്ചു:
1. പ്രതികളുടെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.
2. ഇവരിൽ നിന്നോ ഇവരുടെ സഹോദരനിൽ നിന്നോ എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ജാഗ്രത പാലിക്കുക.
3. അവരുടെ കമന്റുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി നൽകരുത്.
സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരമായി വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈയിൽ ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരെ അധികാരികൾ നടപടിയെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും രവീണ തന്റെ കുറിപ്പിൽ അവസാനമായി പറയുന്നു.


