- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയുള്ള ജീവിതം ഒരുമിച്ച്: നടി രവീണ രവി വിവാഹിതയാകുന്നു; വരന്‍ വാലാട്ടി സിനിമ സംവിധായകന്‍
ഡബ്ബിങ് ആര്‍ട്ടിസ്റ്റും തെന്നിന്ത്യന്‍ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയുടെ സംവിധായകന്‍ ദേവന്‍ ജയകുമാര്‍ ആണ് വരന്‍. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ഇരുവരും ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റായി സിനിമയിലേയ്ക്ക് ചുവടുവെക്കുകയും പിന്നീട് നടിയായി ശ്രദ്ധ നേടുകയും ചെയ്ത താരമാണ് രവീണ രവി. ദീപിക പദുകോണ്‍, എമി ജാക്‌സണ്‍, കൃതി ഷെട്ടി, നയന്‍താര തുടങ്ങി നിരവധി നടിമാരുടെ ശബ്ദമായി മാറിയ താരം പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ്.
സംവിധായകനും നിര്‍മാതാവുമായ ജയന്‍ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവന്‍. സംവിധായകന്‍ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവന്‍ കലാരംഗത്തേക്കെത്തുന്നത്. പിന്നീട്, ഹലോ നമസ്‌തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി. വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് ദേവന്‍ ജയകുമാര്‍ സ്വതന്ത്ര സംവിധായകനാകുന്നത്.