- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സമാധാനം, ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം.. അതിനെ മാനിക്കണം, ചോദ്യങ്ങൾ ഒഴിവാക്കുക'; വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറിയതായി നടി രേഷ്മ എസ് നായർ
തിരുവനന്തപുരം: നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറിയതായി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ നടി രേഷ്മ എസ് നായർ. വ്യക്തിപരമായ കാരണങ്ങളാൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും ഒരുമിച്ച് എടുത്ത തീരുമാനമാണിതെന്നും, ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രേഷ്മ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി.
'കുടുംബവിളക്ക്' ഉൾപ്പെടെ നിരവധി ജനപ്രിയ ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രേഷ്മ. തൻ്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും, ഇരുകുടുംബങ്ങൾ തമ്മിൽ നടത്തിയ സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷമാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനമെടുത്തത്. യാതൊരു ഖേദവുമില്ലാതെ, പൂർണ്ണമായ ആത്മവിശ്വാസത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും, ഇത് തൻ്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമാണെന്നും രേഷ്മ കൂട്ടിച്ചേർത്തു.
തൻ്റെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ വിശദീകരണങ്ങൾ ചോദിച്ചറിഞ്ഞ് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും, തൻ്റെ സമാധാനത്തിനും തിരഞ്ഞെടുപ്പിനും ഭാവിക്കും ആണ് താൻ പ്രാധാന്യം നൽകുന്നതെന്നും നടി അഭ്യർത്ഥിച്ചു. തൻ്റെ ഈ തീരുമാനത്തെ മാനിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് രേഷ്മ കുറിപ്പ് അവസാനിപ്പിച്ചത്. മുൻപ് താരം താൻ പ്രണയത്തിലാണെന്ന വാർത്തയും വിവാഹ നിശ്ചയ വിവരവും പങ്കുവെച്ചിരുന്നു. പങ്കാളിയുടെ മുഖം വ്യക്തമല്ലാത്ത ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ.




