ടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരണവുമായി നടി സരയു. മുപ്പതാമത് ഐ.എഫ്.എഫ്.കെ വേദിയിൽ വച്ചാണ് പ്രതികരണം ഉണ്ടായത്. അവർ കോടതി വിധിയെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ പൂർണ്ണമായി മാനിക്കുന്നുവെന്നും, ഇവിടുത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സരയു പറഞ്ഞു. "കോടതി വിധിയെ ഞാൻ മാനിക്കുന്നു. ഇവിടുത്തെ ജുഡീഷ്യൽ സിസ്റ്റത്തെ മാനിക്കുന്നു. അത് ഏറ്റവും ശരിയായ രീതിയിൽ തന്നെയാണ് മുന്നോട്ട് വരുന്നതെന്നും വിചാരിക്കുന്നു," അവർ കൂട്ടിച്ചേർത്തു.

എല്ലാവരും അതിജീവിതയ്‌ക്കൊപ്പം തന്നെയാണെന്നും, അതുകൊണ്ടാണ് വിധിയിൽ സന്തോഷിക്കുന്നതെന്നും സരയു വ്യക്തമാക്കി. "നമ്മൾ എല്ലാവരും അവൾക്കൊപ്പം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് വിധിയിൽ സന്തോഷിക്കുന്നത്. ജുഡീഷ്യൽ സിസ്റ്റത്തിൽ വിശ്വസിച്ച് ഏറ്റവും ശരിയായ വിധി തന്നെയാണ് വന്നതെന്ന് വിചാരിക്കുന്നു," എന്നായിരുന്നു അവരുടെ വാക്കുകൾ.

ഐ.എഫ്.എഫ്.കെ യെക്കുറിച്ചും സരയു അഭിപ്രായം പങ്കുവെച്ചു. കഴിഞ്ഞ ആറേഴ് വർഷമായി താൻ മേളയിൽ പങ്കെടുക്കാറുണ്ടെന്നും, ഇത്തവണയും വളരെയധികം ജനപങ്കാളിത്തത്തോടെ മേള ഗംഭീരമായി നടക്കട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും അവർ പറഞ്ഞു.