- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
‘ജാലക്കാരി’ എന്ന ട്രെൻഡിങ് ഗാനത്തിന് ചുവടുവെച്ച നടി; ഡാൻസ് തപാൽ വഴി പഠിച്ചതല്ലേ..എന്ന് ആരാധകന്റെ കമെന്റ്; പിന്നാലെ മറുപടി നൽകി സരയു
നടി സരയു മോഹൻ പങ്കുവെച്ച നൃത്ത വിഡിയോയ്ക്ക് രസകരമായ മറുപടിയുമായി ആരാധകരെത്തി. 'ബൾട്ടി' എന്ന പുതിയ സിനിമയിലെ ട്രെൻഡിങ്ങായ 'ജാലക്കാരി' എന്ന ഗാനത്തിനാണ് സരയു ചുവടുവെച്ചത്. ഈ ഗാനത്തിന് മുമ്പും താരം ഒരു റീൽ വിഡിയോ പങ്കുവെച്ചിരുന്നു. "മറ്റൊരു ജാലക്കാരി കൂടി" എന്ന അടിക്കുറിപ്പോടെയാണ് ഏറ്റവും പുതിയ വിഡിയോ താരം പങ്കുവെച്ചത്.
സരയുവിന്റെ നൃത്തച്ചുവടുകൾ ആരാധകർ ഏറ്റെടുത്തതോടെയാണ് രസകരമായ കമന്റുകളും എത്തിയത്. "ഡാൻസ് തപാൽ വഴി പഠിച്ചതല്ലേ" എന്ന് ഒരു ആരാധകൻ തമാശരൂപേണ ചോദിച്ചു. ഇതിന് ഉടൻ തന്നെ "സ്വിഗ്ഗി വഴി ഓർഡർ ചെയ്തതാണ്" എന്ന മറുപടി നൽകി സരയു ആരാധകരെ ചിരിപ്പിച്ചു. നിരവധിപ്പേരാണ് താരത്തിന്റെ നൃത്തത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
സായ് അഭ്യങ്കാർ സംഗീതം നൽകുന്ന ആദ്യ മലയാള ചിത്രമാണ് 'ബൾട്ടി'. സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ ഷെയ്ൻ നിഗമാണ് നായകൻ. സായിയും സുബ്ലാഷിണിയും ചേർന്നാണ് 'ജാലക്കാരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.