- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല; ഈ തൊപ്പി അണിഞ്ഞാൽ പിന്നെ അത്ര പെട്ടെന്ന് ഉപേക്ഷിക്കാനും കഴിയില്ല; ചർച്ചയായി ശാലിൻ സോയയുടെ കുറിപ്പ്
മലയാളത്തിൽ ബാലതാരമായി കരിയർ ആരംഭിച്ച് പിന്നീട് നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ശാലിൻ സോയ. ഇപ്പോൾ തമിഴിൽ ഒരു പുതിയ ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്ത് ഒരു പുതിയ ചുവടുവെപ്പിന് തയ്യാറെടുക്കുകയാണ് ശാലിൻ. ചിത്രത്തിൻ്റെ പൂജാ ചടങ്ങുകളുടെ ചിത്രങ്ങൾ ശാലിൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ശാലിൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാന രംഗത്തേക്കുള്ള തൻ്റെ അരങ്ങേറ്റത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും ശാലിൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്: "ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. എന്നാൽ സംവിധായികയുടെ തൊപ്പി അണിഞ്ഞുകഴിഞ്ഞാൽ അത് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ സാധ്യമല്ല. സംവിധാനത്തിലും തിരക്കഥാരംഗത്തും ഞാൻ കാലെടുത്തുവെച്ചിട്ട് ഇത് പത്താം വർഷമാണ്.
എൻ്റെ തമിഴ് സിനിമയിലെ സംവിധാന അരങ്ങേറ്റം പ്രഖ്യാപിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. എൻ്റെ കഥയിൽ വിശ്വാസമർപ്പിച്ച ആർകെ ഇന്റർനാഷണൽ പ്രൊഡക്ഷന് ഞാൻ നന്ദി പറയുന്നു. ഇത് അവരുടെ പതിനെട്ടാമത്തെ നിർമ്മാണ സംരംഭമാണ്. ഈ സിനിമയിലേക്ക് മികച്ച ഒരു കൂട്ടം കലാകാരന്മാരെ അണിനിരത്താൻ എനിക്ക് സാധിച്ചു. നിങ്ങളുടെയെല്ലാം പ്രാർത്ഥനകളും പിന്തുണയും എനിക്ക് ആവശ്യമുണ്ട്."
"എൽസമ്മ എന്ന ആൺകുട്ടി", "സ്വപ്ന സഞ്ചാരി", "മാണിക്യക്കല്ല്", "മല്ലു സിങ്ങ്" തുടങ്ങിയ ചിത്രങ്ങളിൽ ശാലിൻ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പിന്നീട് സിനിമകളിൽ അഭിനയിക്കുന്നതിനോടൊപ്പം സംവിധാനത്തിലും തിരക്കഥാരംഗത്തും അവർ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.




