- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ കാണുന്നത് പോലെയല്ല ദുബായ്; ഭയങ്കര സ്ട്രഗിൾ ആണ്; എല്ലാം കൊണ്ട് ബുദ്ധിമുട്ടാകും; തുറന്നുപറഞ്ഞ് ശ്രുതി രജനികാന്ത്
'ചക്കപ്പഴം' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ശ്രുതി രജനികാന്ത് തൻ്റെ ദുബായിലെ പ്രവാസ ജീവിതത്തിൻ്റെ യഥാർത്ഥ ചിത്രം പങ്കുവെച്ചു. വളരെ ചെലവേറിയ നഗരമാണ് ദുബായ് എന്നും, അവിടെ വരാൻ ആഗ്രഹിക്കുന്നവർ കഷ്ടപ്പെടാൻ തയ്യാറാകണം എന്നും ശ്രുതി യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.
ഒരു മാസം ദുബായിൽ അതിജീവിക്കാൻ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും അക്കൗണ്ടിൽ വേണം. നാട്ടിലെ എഴുപതിനായിരം രൂപയോളം ഇവിടെ ഒരു വില്ലയിലെ താമസത്തിന് വാടകയായി വരും. ഡിഗ്രി കൂടിയവർക്ക് ജോലി ലഭിക്കാൻ പ്രയാസമുണ്ടാകും. ആദ്യ മാസങ്ങളിൽ തനിക്കും കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. എന്നാൽ രണ്ടോ മൂന്നോ വർഷത്തെ കഠിനാധ്വാനം കൊണ്ട് സാമ്പത്തികമായി സ്ഥിരത നേടാൻ സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
Next Story




