- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവളുടെ മാനസികാവസ്ഥയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചോ?; അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം; ഇതിൽ നീതി കിട്ടിയെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല; പ്രതികരിച്ച് നടി സ്നേഹ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുറത്തുവന്ന വിധിയിൽ അതൃപ്തി രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ രംഗത്ത്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നുവെന്നും, അഞ്ച് ലക്ഷം രൂപയോ കോടികളോ നൽകിയാലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്നേഹ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
പ്രതികളുടെ പ്രായവും കുടുംബവും പരിഗണിക്കുമ്പോൾ അതിജീവിതയുടെ മാനസികാവസ്ഥയ്ക്കും വർഷങ്ങളായുള്ള ദുരിതത്തിനും യാതൊരു പരിഗണനയും ലഭിക്കുന്നില്ലേയെന്ന് സ്നേഹ ചോദ്യമുയർത്തി.
"ഇത്രയും ക്രിമിനലുകളായ 6 പേരുടെ പ്രായവും കുടുംബവുമാണോ അതിജീവിതയുടെ മാനസികാവസ്ഥയെക്കാൾ വലുത്?" എന്ന് അവർ ഇൻസ്റ്റഗ്രാം കുറിപ്പിൽ ചോദിച്ചു. ഈ വിധിയിൽ പൂർണ്ണമായ നീതി ലഭിച്ചുവെന്ന് പറയാൻ സാധിക്കില്ലെന്നും പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കണമായിരുന്നുവെന്നും സ്നേഹ ശ്രീകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, കേസിലെ വിധി ചോദ്യം ചെയ്തുകൊണ്ട് അതിവേഗ അപ്പീൽ നീക്കങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.




