- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായി; വരന് സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്; ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹം
കൊച്ചിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്
കൊച്ചി: നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് പ്രണയസാഫല്യം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനുമായുള്ള വിവാഹം കഴിഞ്ഞു. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ കൊച്ചിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ശ്രീവിദ്യയുടെയും രാഹുലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു നടന്നത്.
വിവാഹത്തിന് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ ഇരുവരും പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും എല്ലാം ശ്രദ്ധ നേടിയിരുന്നു. നേടിയിരുന്നു.ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ.
ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയായിരുന്നു ശ്രീവിദ്യയുടെ വിവാഹവസ്ത്രം. നിറയെ ഗോള്‍ഡന്‍ സീക്വിന്‍ വര്‍ക്കുകള്‍ ചെയ്ത ബ്ലൗസാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞു. പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു രാഹുലിന്റെ ഔട്ട്ഫിറ്റ്.
കഴിഞ്ഞ ദിവസം ശ്രീവിദ്യയ്ക്കൊപ്പം എടുത്ത ആറു വര്‍ഷം മുമ്പുള്ള ഒരു സെല്‍ഫി രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'അങ്ങനെ ആറു വര്‍ഷത്തെ പ്രണയത്തിനും തമാശയ്ക്കും ഓര്‍മകള്‍ക്കും ശേഷം ദേ ഈ പെണ്ണിനെ ഞാന്‍ എന്റെ പെണ്ണുമ്പിള്ള ആകാന്‍ പോകുകയാണ്. അപ്പോള്‍ ഞാന്‍ പോയി ഒന്ന് കല്ല്യാണം കഴിച്ചിട്ട് വരാം.' എന്നാണ് ഈ ചിത്രത്തിനൊപ്പം രാഹുല്‍ കുറിച്ചത്.
നേരത്തെ ഹല്‍ദി, സംഗീത് ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പച്ച നിറത്തിലുള്ള സ്‌കര്‍ട്ടും ചോളിയുമായിരുന്നു ഹല്‍ദി ചടങ്ങില്‍ ശ്രീവിദ്യയുടെ ഔട്ട്ഫിറ്റ്. പച്ചയും പിങ്കും നിറത്തിലുള്ള ഓവര്‍കോട്ടിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള കുര്‍ത്തയും പൈജാമയുമായിരുന്നു രാഹുല്‍ ധരിച്ചത്.
കാസര്‍കോട് സ്വദേസിയായ ശ്രീവിദ്യ ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. മിനി സ്‌ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ ജീം ബൂ ബാ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറിയത്.