- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം; ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്; കാലിന് പറ്റിയ പരിക്കിനെ കുറിച്ച് സുരഭി
കൊച്ചി: 'പവിത്രം' എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ നടിയായ സുരഭി സന്തോഷിന് കാലിന് പരിക്ക്. തന്റെ ആരോഗ്യവിവരങ്ങൾ നടി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. കാലിന് പരിക്കേറ്റെങ്കിലും സുഖപ്പെട്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ പൂർണ്ണമായി സുഖപ്പെടാൻ ഇനിയും എട്ടാഴ്ചയോളം സമയം എടുത്തേക്കാമെന്നും അവർ അറിയിച്ചു.
"എന്റെ കാൽ സുഖപ്പെട്ടു വരുന്നു. പക്ഷേ, പൂർണമായും സുഖപ്പെടണമെങ്കിൽ കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതിന് ഇനിയും എട്ടാഴ്ച കൂടി എടുത്തേക്കാം. എങ്കിലും പതുക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്.
നിങ്ങൾ എന്നെക്കുറിച്ച് അന്വേഷിച്ചതിനും എന്റെ കാര്യങ്ങൾ ഓർക്കുന്നതിനും എല്ലാവർക്കും നന്ദി. എല്ലാവരുടെയും മെസേജുകൾക്ക് മറുപടി തരാൻ കഴിയാത്തതിന് ക്ഷമാപണം അറിയിക്കുന്നു", സുരഭി സന്തോഷ് കുറിച്ചു.
ഓണപരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും കാലിന് പറ്റിയ പരിക്ക് കാരണമാണെന്നും അവർ ഒരു കമന്റിൽ വ്യക്തമാക്കി. നിരവധി പേരാണ് സുരഭിക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന് കമന്റ് ബോക്സിൽ എത്തുന്നത്.