- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്; പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം; അത് എന്റെ ഒരാവശ്യമാണ്; മനസ്സ് തുറന്ന് നടി വീണാ നായർ
ടിവി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് വീണാ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയ വീണയുടെ വിവാഹമോചനം അടുത്തിടെ പ്രേക്ഷകര് ശ്രദ്ധിച്ച വാർത്തകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി വീണാ നായർ. ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണെന്നാണ് താരം പറയുന്നത്.
നടിയുടെ വാക്കുകൾ..
'അതൊക്കെ വെറുതേ ആളുകൾ പറയുന്നതാണ്. പക്ഷേ എനിക്ക് അങ്ങനെയൊരാൾ വേണം. അത് ഒരാവശ്യമാണ്. ഫാമിലി ലൈഫ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. നീ നൂറുവട്ടം ആലോചിക്കണമെന്ന് എന്റെ സുഹൃത്തുക്കൾ പറയും. സമയമുണ്ടല്ലോ. എല്ലാം കൊണ്ടും ഓക്കെയായി ഒരാൾ ലൈഫിൽ വന്നാൽ ഉറപ്പായും വിവാഹത്തെക്കുറിച്ച് ആലോചിക്കും. അങ്ങനെയൊരാൾ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഷൂട്ടിംഗും ടെൻഷനുമൊക്കെ കഴിഞ്ഞുവരുമ്പോൾ, പോട്ടെ, സാരമില്ല എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന, എന്റെ അച്ഛനെപ്പോലെ എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ ഉറപ്പായും രണ്ടാം വിവാഹമുണ്ടാകും. എനിക്ക് മോൻ അല്ലേ ഉള്ളൂ. മോൻ തന്നെ വലിയ സംഭവമാണ്. പക്ഷേ എനിക്ക് അപ്പനും അമ്മയമൊന്നുമില്ലല്ലോ. വിളിച്ചന്വേഷിക്കാനും സ്നേഹിക്കാനും ഒരാൾ വേണം. അങ്ങനെയൊരാൾ എത്രയും വേഗം വരട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു' വീണാ നായർ തുറന്നുപറഞ്ഞു.