- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആണുങ്ങളുടെ ചൂട് അറിയാത്തത് കൊണ്ടെന്നൊക്കെ അവർ പറഞ്ഞു; സ്വന്തം മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ കൊടുക്കുന്നതാണോ..നോർമൽ; ആദില- നൂറയെ കുറിച്ച് ആ സുഹൃത്ത്
മലയാളം ബിഗ് ബോസ് സീസൺ 7-ലെ ആദ്യ ലെസ്ബിയൻ മത്സരാർത്ഥികളായിരുന്ന ആദില-നൂറ ദമ്പതികളെക്കുറിച്ച് സുഹൃത്ത് ആരിഫ് ഹുസൈൻ നടത്തിയ വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാവുകയാണ്. അവർ വെറും റീലുകൾക്ക് വേണ്ടി വന്നവരല്ലെന്നും, ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് കടുത്ത കുടുംബപ്രശ്‌നങ്ങളും ആക്രമണങ്ങളും നേരിട്ടവരാണെന്നും ആരിഫ് പറഞ്ഞു.
ഈ ബന്ധത്തിന്റെ പേരിൽ ആദിലയെയും നൂറയെയും കുടുംബക്കാർ തടയുകയും ആക്രമിക്കുകയും ചെയ്തു. സ്വന്തം ബന്ധുക്കൾ (അമ്മാവനും കുഞ്ഞുപ്പയുമൊക്കെ) ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും അത് മാതാപിതാക്കൾ നോക്കിനിൽക്കുമ്പോളായിരുന്നെന്നും ആരിഫ് വെളിപ്പെടുത്തി. ഇതിലും കഠിനമായ അവസ്ഥയാണ് നൂറയുടെ വീട്ടിൽ നേരിട്ടത്. നൂറയുടെ ഉമ്മ മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ വരെ കൊടുത്തതായും, ആ ഭീഷണിപ്പെടുത്തുന്ന വോയ്‌സ് താൻ നേരിട്ട് കേട്ടതായും ആരിഫ് ഹുസൈൻ പറഞ്ഞു.
"സ്വന്തം മകളെ ഇല്ലാതാക്കാൻ കൊട്ടേഷൻ കൊടുക്കുന്ന ഉമ്മ. അതാണോ 'നോർമൽ'?" എന്ന് ചോദിച്ച ആരിഫ്, ഈ കുട്ടികൾക്ക് സ്വന്തം വീട്ടിൽ ഓടിക്കയറാൻ ഇടമുണ്ടായില്ലെന്നും കൂട്ടിച്ചേർത്തു. റീലുകളും ഫോട്ടോഷൂട്ടുകളും മാത്രം കണ്ട് ഇവരെ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.




