ലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയ ശേഷം അമല ഈ കഴിഞ്ഞ വർഷമാണ് വീണ്ടും വിവാഹിതയായത്. രണ്ടാമത് വിവാഹത്തിന് പിന്നാലെ ഗർഭിണി ആണെന്നുള്ള സന്തോഷവും തന്റെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ്.

ജഗത് ദേശായി എന്നാണ് അമലയുടെ ഭർത്താവിന്റെ പേര്. ഇരുവരും ഒരുമിച്ച് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ സ്ഥിതി ചെയ്യുന്ന ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ ഇരുന്ന് ധ്യാനിക്കുന്നതിന്റെയും അവിടെ പ്രാർത്ഥിക്കുന്നതിന്റെയും വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മഹാശിവരാത്രിയോട് അനുബന്ധിച്ചാണ് അമല പോൾ ഈ വീഡിയോ പങ്കുവെച്ചത്.

'ഈ മഹാശിവരാത്രിയിൽ ശിവനും ശക്തിയും ദിവ്യശക്തിയെ ആശ്ലേഷിക്കുന്നു. ആദി യോഗിയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടു..", ഇതായിരുന്നു അമല വീഡിയോടൊപ്പം കുറിച്ചിരുന്നത്.

View this post on Instagram

A post shared by Amala Paul (@amalapaul)