- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അദ്‌നാൻ സമിയുമായുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല! വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചു; മകന് വേണ്ടി ഒന്നര വർഷത്തോളം പോരാടി; വെളിപ്പെടുത്തലുമായി നടി
മുംബൈ: ബോളിവുഡ് ഗായകൻ അദ്‌നാൻ സമിക്കെതിരെ മുൻഭാര്യയും പാക് നടിയുമായ സെബ ബക്തർ രംഗത്ത്. വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ചെന്നും വിവാഹമോചനത്തിന് ശേഷം മകനെ വിട്ടുകിട്ടാൻ ഒന്നര വർഷത്തോളം നിയമപരമായി പോരാടേണ്ടി വന്നുവെന്നും സെബ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു അദ്‌നാൻ സമിയുമായുള്ള വിവാഹം. അതോടെ അഭിനയം നിർത്തുകയായിരുന്നു. കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു അന്ന് സിനിമാ ജീവിതം അവസാനിപ്പിച്ചത്. അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും നിർമ്മാതാവായോ, എഴുത്തുകാരിയായോ കരിയർ മുന്നോട്ട് കൊണ്ടു പോകണമെന്ന് വിചാരിച്ചിരുന്നു സെബ പറഞ്ഞു.
എന്നാൽ ആ സമയത്ത് തന്നെ മകൻ ആസാൻ ജനിച്ചു. പിന്നീടുള്ള തന്റെ പൂർണ്ണ ശ്രദ്ധയും തന്റെ ജീവിതവും മകന് വേണ്ടിയായിരുന്നു. എന്നാൽ വിവാഹ ജീവിതം മുന്നോട്ടുകൊണ്ടു പോകാനായില്ല. പിന്നീട് മകനു വേണ്ടിയുള്ള പോരാട്ടമായിരുന്നു. വിവാഹമോചന സമയത്ത് തങ്ങൾക്കിട!യിൽ മകന് വേണ്ടിയുള്ള തർക്കങ്ങൾ നടന്നു. ഏകദേശം 18 മാസത്തോളം നടത്തിയ പോരാട്ടത്തിനൊടുവിലാണ് മകനെ എനിക്ക് തിരിച്ചു ലഭിച്ചത്. ആ സമയത്ത് എനിക്ക് സ്വബോധം പോലുമില്ലായിരുന്നു. അന്ന് നടന്ന പലകാര്യങ്ങളും ഇന്നും എനിക്ക് ഓർമയില്ല നടി കൂട്ടിച്ചേർത്തു.
കേസും പ്രശ്‌നവുമായി നടന്നിരുന്ന സമയത്ത് ജോലി ചെയ്തിരുന്നില്ല. എന്നാൽ പിന്നീട് സുഹൃത്തുക്കളുടെ നിർബന്ധത്തെ തുടർന്ന് വീണ്ടും അഭിന!യത്തിൽ തിരികെ എത്തി. എന്റെ സുഹൃത്തിന്റെ സീരിയലിന്റെ ഭാഗമായി. ഇപ്പോൾ മകനുമായി സന്തോഷത്തോടെ ജീവിക്കുന്നു സെബ ഭക്തർ പറഞ്ഞു. 1993 ലാണ് സെബയും അദ്‌നാൻ സമിയും വിവാഹിതരാവുന്നത്. നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.