- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കല്യാണം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല; ഇഷ്ടമല്ലെങ്കിൽ അത് പറയണം; ആൾ ജനുവിനായിരിക്കണം! വിവാഹ സങ്കൽപ്പത്തെ കുറിച്ച് അഹാന കൃഷ്ണയുടെ പ്രതികരണം
തിരുവനന്തപുരം: വിവാഹം കഴിഞ്ഞാൽ നടിമാരുടെ അഭിനയ ജീവിതം തീർന്നു എന്ന വിധത്തിലാണ് പണ്ടൊക്കെ മലയാളം സിനിമയിലെ കാര്യങ്ങൾ. ഇപ്പോൾ അക്കാര്യത്തിൽ മാറ്റം വന്നിട്ടുണ്ട്. വിവാഹ ജീവിതം കരിയറിനൊപ്പം കൊണ്ടുപോകാനാണ് പൊതുവിൽ ഇന്ന് എല്ലാവർക്കും താൽപ്പര്യം. കൃഷ്ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണയും കരിയറിനാണ് ആദ്യം മുൻതൂക്കം നൽകുന്നത്.
വിവാഹത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പത്തെക്കുറിച്ചുമുള്ള അഹാനയുടെ മറുപടി ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. എഴുന്നേറ്റ് നടക്കാൻ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതൊക്കെ അങ്ങ് സംഭവിക്കും.
എവിടെയും സ്റ്റക്കായി നിൽക്കാതെ അതങ്ങ് മുന്നോട്ട് പോവും. കല്യാണം കഴിഞ്ഞിട്ട് വീണ്ടും വന്ന് സിനിമയിൽ അഭിനയിക്കും. കാരണം ഇതെന്റെ ജോലിയല്ലേ. അന്ന് ഇതായിരിക്കുമോ എന്റെ ജോലി എന്നറിയില്ല. വിവാഹ ശേഷവും എന്തായാലും ജോലിക്ക് പോവും.
കല്യാണം കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. ജോലി ചെയ്ത് ജീവിക്കാനാണ് എനിക്കിഷ്ടം. ജനുവിൻ പേഴ്സണായിരിക്കണമെന്നായിരുന്നു ഭാവിവരനെക്കുറിച്ചുള്ള സങ്കൽപ്പം ചോദിച്ചപ്പോൾ അഹാന ആദ്യം പറഞ്ഞത്. ഞാൻ ജനുവിനായിട്ടുള്ളൊരു വ്യക്തിയാണ്. ഒരു കാര്യം ഇഷ്ടമായില്ലെങ്കിൽ അത് തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റണം. അങ്ങനെയൊക്കെയേ ഉള്ളൂ- താരം പറയുന്നു.




