- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഭർത്താക്കന്മാരല്ല, അച്ഛൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും ചടങ്ങ് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളത്; എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത്': അഹാന കൃഷ്ണ
തിരുവനന്തപുരം: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരുടെ കൂട്ടത്തിൽലാണ് അഹാന കൃഷ്ണ. സൈബറിടത്തിൽ അടക്കം സജീവമായിരിക്കുന്ന അഹാന തന്റെ വീട്ടുവിശേഷങ്ങൾ അടക്കം സൈബറിടത്തിൽ പങ്കുവെക്കാറുമുണ്ട്. അഹാന മാത്രമല്ല മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് തുല്യതയേക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ്.
പെൺകുട്ടി ആയതുകൊണ്ട് താൻ ഒരിക്കലും ഒന്നിനും താഴെയല്ലെന്നാണ് വിശ്വസിക്കുന്നതെന്നും എല്ലാവരും തുല്യരാണന്നാണ് മാതാപിതാക്കൾ പഠിപ്പിച്ചിരിക്കുന്നത് എന്നുമാണ് താരം പറഞ്ഞത്. അച്ഛൻ മരിച്ചാൽ ഞങ്ങൾ ആരെങ്കിലും വേണം ചടങ്ങുകൾ ചെയ്യാൻ, അല്ലാതെ ഞങ്ങളുടെ ഭർത്താക്കന്മാരല്ല ഇത് ചെയ്യേണ്ടതെന്ന് അച്ഛൻ ഞങ്ങളോട് ചെറുപ്പത്തിൽ താമാശയ്ക്ക് പറയുമായിരുന്നു. ഞങ്ങളോട് ഒരിക്കലും പെൺകുട്ടിയായതുകൊണ്ട് എന്തെങ്കിലും കാര്യങ്ങൾ ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടില്ല. ഞങ്ങൾ വളർന്നത് അല്ലാ അവകാശങ്ങളും തുല്യമായിട്ടുള്ള ചുറ്റുപാടിലാണ്.- അഹാന പറഞ്ഞു.
വീട്ടിൽ ഒന്നിനും പ്രത്യേകം ജെൻഡൻ റോൾ ഉണ്ടായിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അച്ഛന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു ഞങ്ങളെ മരത്തിൽ കയറ്റിക്കുക എന്നത്. എനിക്ക് പൊതുവെ അതിഷ്ടമില്ലെങ്കിലും അച്ഛൻ ഞങ്ങളെ എല്ലാവരെയും മരത്തിൽ കയറ്റിക്കും. തല്യതയിലാണ് ഞങ്ങൾ വളർന്നത്. അത് ഞങ്ങളുടെ ചിന്തയെ സ്വാധീനിച്ചിട്ടുണ്ട്.- ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞു.
അടുത്തിടെയാണ് അഹാന നായികയായി എത്തിയ അടി തിയറ്ററിൽ എത്തിയത്. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അഹാന എത്തിയിരുന്നു.




