- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എന്നെ തൊടരുത്'; ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തു പിടിച്ചു; ആരാധകനോട് രൂക്ഷമായി പ്രതികരിച്ച് അഹാന കുമ്ര
മുംബൈ: പൊതുവേദികളിൽ നടിമാർക്ക് മോശം അനുഭവം ഉണ്ടാകുന്ന സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. ചില നടിമാർ അപ്പോൾ തന്നെ പ്രതികരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് നടി അഹാന കുംമ്രയും. ഫോട്ടോ എടുക്കുന്നതിനിടെ ശരീരത്തിൽ പിടിച്ച ആരാധകനോട് രൂക്ഷമായി പ്രതികരിച്ചു നടി.
മുംബൈയിൽ സീ ഫൈവ് ചാനൽ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ താരത്തിനൊപ്പം ഫോട്ടോ എടുക്കാനായി ഒരു ആരാധകൻ എത്തി. താരത്തിന്റെ അടുത്ത നിന്ന യുവാവ് നടിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ട് കൈകളും പിന്നിലേക്ക് കെട്ടിയാണ് അഹാന നിന്നിരുന്നത്. അതിനാൽ യുവാവ് താരത്തിന്റെ കൈയിലാണ് പിടിച്ചത്. അസ്വസ്ഥയായ താരം ഉടൻ തന്റെ ശരീരത്തിൽ തൊടരുത് എന്ന പറഞ്ഞ് രൂക്ഷമായി നോക്കുകയായിരുന്നു. ഇത് കേട്ട് യുവാവ് നടിയുടെ ശരീരത്തിൽ നിന്ന് കൈ എടുക്കുന്നതും കാണാം. ഫോട്ടോ എടുത്തതിനുശേഷമാണ് താരം അവിടെ നിന്ന് പോയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
അഹാനയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അനുവാദമില്ലാതെ ശരീരത്തിൽ കൈവെക്കുന്നവരോട് ഇതുപോലെ രൂക്ഷമായി പ്രതികരിക്കണം എന്നാണ് പറയുന്നത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' എന്ന സിനിമയിൽ അഭിനയിച്ച താരമാണ് ആഹാന കുമ്ര.
അമിതാഭ് ബച്ചനൊപ്പം 'യുദ്ധം' എന്ന സീരീസിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ശരദ് കേൽക്കറിനൊപ്പം ഏജന്റ് രാഘവ് ക്രൈം പരമ്പരയിലെ പ്രധാന വേഷത്തിലൂടെ ശ്രദ്ധ നേടി. രേവതി സംവിധാനം ചെയ്ത 'സലാം വെങ്കി' എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.




