- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ പറയുന്നത്; അവധി കിട്ടിയാൽ കേരളത്തിൽ ഹോട്ടലിൽ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ; ഭയമാകുന്നു എന്ന് ഐശ്വര്യ ഭാസ്കർ
ചെന്നൈ: കേരളത്തിലെ സ്ത്രീ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് നടി ഐശ്വര്യ ഭാസ്‌ക്കർ. തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ വെളിപ്പെടുത്തൽ. താൻ ഇതെക്കുറിച്ച് പറയുന്നത് വ്യൂവേഴ്‌സിന്റെ എണ്ണത്തെ കൂട്ടാനാണെന്ന് ചിലർ പറയുമെന്നും എന്നാൽ അത് കാര്യമാക്കുന്നില്ലെന്നും ഐശ്വര്യ വ്യക്തമാക്കി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ഐശ്വര്യ.
ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ പറയുന്ന കാര്യങ്ങൾ തികച്ചും ഭയപ്പെടുത്തുന്നവയാണ്. കുട്ടിക്കാലത്തെല്ലാം ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം. കേരളത്തിലേക്ക് പോകുമ്പോൾ അവിടെയുള്ള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ ഞാൻ സ്ഥിരമായി പോകാറുണ്ട്. പക്ഷേ കുറെ നാളുകൾക്ക് ഞാൻ കേരളത്തിൽ ഒരു സീരിയലിന്റെ ഷൂട്ടിങ്ങിനായി വന്നിരുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം ഒഴിവ് സമയം കിട്ടിയപ്പോൾ ഞാൻ തിരുവനന്തപുരത്തെ അമ്പലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയിൽ അറിയിച്ചപ്പോൾ അവർ പറഞ്ഞത് ഷൂട്ടിങ് ഉള്ളതുകൊണ്ട് കാർ ഒന്നും ഒഴിവില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ഓട്ടോയിൽ പോകാൻ തീരുമാനിച്ചു.
രാവിലെ അഞ്ചു മണിക്ക് പോവുകയാണെങ്കിൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് വലിയ ട്രാഫിക് ഉണ്ടാകുന്നതിന് മുൻപ് തിരിച്ചു വരാൻ സാധിക്കും. അന്ന് ഹോട്ടലിൽ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഞാൻ ഈ കാര്യം പറഞ്ഞു. രാവിലെ ഒരു ഓട്ടോ കിട്ടാൻ എന്നെ സഹായിക്കണം എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ സുരക്ഷിതമല്ല, മാം സ്വന്തം കാർ അല്ലെങ്കിൽ കമ്പനിയുടെ കാറിൽ മാത്രമേ പുറത്തു പോകാവൂ. ഒറ്റയ്ക്ക് എവിടെയും പോകരുതെന്ന്. അപ്പോൾ ഞാൻ ചോദിച്ചു, താങ്കൾ എന്താണ് പറയുന്നത്, താൻ ചെറുപ്പം മുതൽ പോകുന്ന സ്ഥലങ്ങളാണ് ഇതൊക്കെയെന്ന്. അപ്പോഴാണ് ഇവിടെ നടന്ന കുറെ ഭയപ്പെടുത്തുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് പറയുന്നത്.
തെരുവ് തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്... സ്ത്രീകൾ കൊല്ലപ്പെടുന്ന സംഭവം, പൊലീസുകാരനായ ഭർത്താവ് കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സ്ത്രീധനം സംബന്ധിച്ച് പ്രശ്‌നങ്ങളിലാണ് പെൺകുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതും. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും ടെലിവിഷൻ ചാനലുകളിൽ കണ്ടിരുന്നു. ഈ സംഭവങ്ങൾ ഭീതിയുളവാക്കുന്നു. എന്റെ വിശ്വസ്തനായ െ്രെഡവർക്കൊപ്പം അല്ലെങ്കിൽ സ്വന്തമായി കാറോ അംഗരക്ഷകരോ ഇല്ലെങ്കിൽ കുട്ടിക്കാലം മുതൽ ഞാൻ സന്ദർശിച്ച ഈ ക്ഷേത്രങ്ങളിലൊന്നും തനിക്ക് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.
ഞാൻ പറഞ്ഞു, എനിക്ക് തമിഴ്‌നാട്ടിൽ പോലും സ്വന്തമായി ഒരു കാർ ഇല്ല, പിന്നെ എന്തിന് കേരളത്തിൽ ഒരു കാർ വാങ്ങിക്കണം. പണ്ടൊരിക്കൽ ഞാൻ ഷൂട്ടിങിനായി തിരുവല്ലയിലായിരിക്കുമ്പോൾ ബസ് സ്‌റ്റോപ്പിലേക്കുള്ള റോഡിൽ ഒരു ആൺകുട്ടി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ എവിടെ എന്നാണ് ഞാൻ ചോദിക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്തത്. സ്ത്രീ സംഘടനകൾ എവിടെയാണ്. ജനങ്ങൾ വോട്ട് നൽകി തിരഞ്ഞെടുത്ത സർക്കാർ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവർക്ക് വേണ്ടി പ്രവർത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.
പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണു െ്രെഡവർമാർ എന്നോട് പറയുന്നത്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ ഭയം തോന്നി. എനിക്ക് വിശ്വസിക്കാനായില്ല. ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാൽ കേരളത്തിൽ ഹോട്ടലിൽ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് എന്റെ നാട്ടിൽ ആണെങ്കിൽ വലിയ നടപടികൾ സ്വീകരിച്ചേനെ.
കേരളത്തിൽ നിയമസംവിധാനങ്ങൾ ഇതൊന്നും വേണ്ടതുപോലെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് യുവതലമുറ കടന്നുപോകുന്നത്. സുരക്ഷ കൊടുക്കാൻ കഴിയാത്ത നിങ്ങൾ വിഡ്ഢികളാണ്. സാക്ഷരത ഏറ്റവും കൂടുതൽ ഉള്ള നാട്ടിൽ സ്‌കൂൾ കാലം മുതൽ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളർത്താൻ. ഇതിനൊന്നും പ്രാധ്യാന്യം കൊടുക്കാത്ത സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ വിട്ട് പഠിപ്പിക്കണോ എന്ന് സ്വയം ആലോചിക്കുക. മറ്റു വഴികൾ ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയക്കുക. ഞങ്ങൾ നോക്കിക്കോളാം.
ഞാൻ ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഇതു പറയുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തിൽ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് ഐശ്വര്യ പറഞ്ഞു.