- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിൽ മോഹൻലാലിന്റെ ഫ്ളാറ്റിൽ അതിഥിയായി അജിത്ത്; ചിത്രം പങ്കുവെച്ച് സമീർ ഹംസ
ദുബായ്: മലയാളത്തിന്റെ സൂപ്പർതാരം മേഹാഹൻലാലിനൊപ്പം തമിഴ് സൂപ്പർതാരം അജിത്ത് നിൽക്കുന്ന ചിത്രവുമായി സമീർ ഹംസ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സമീർ ചിത്രം പങ്കുവെച്ചത്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ളാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. ഇരുവരും ഏറെ നേരം സമയം ചിലവഴിച്ചു. പുതിയ ചിത്രങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം പരസ്പരം സംസാരിച്ചു.
ആരാധകരടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തുന്നത്. ഈ കോംബോയിൽ ഒരു സിനിമ വരണമെന്നും ഇന്ത്യയിലെ സകല ബോക്സ്ഓഫിസ് റെക്കോർഡും ആ സിനിമ തകർക്കുമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
അതേസമയം തുനിവാണ് അജിത്തിന്റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം.
Next Story