- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജു വർഗീസിനെ ഗായകനാക്കി 'ഗുരുവായൂരമ്പല നടയിൽ'
കൊച്ചി: പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. കോമഡി ട്രാക്കിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടീസർ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ അജു വർഗീസ് വളരെ രസകരമായി നിറഞ്ഞു നിൽക്കുന്ന പുതിയ പ്രൊമോയാണ് ശ്രദ്ധിക്കപ്പെടുന്നത്.
മലയാളത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഹാസ്യതാരമായി വളർന്നിരിക്കുകയാണ് അജു വർഗീസ്. അജുവില്ലാത്ത സിനിമകൾ മലയാളത്തിൽ ഇറങ്ങുന്നത് തന്നെ അപൂർവ്വമാണ്. സെൽഫ് ട്രോളുകളും കമന്റുകളും ഏറെ ആസ്വദിക്കാറുള്ള താരത്തിന് സിനിമാമേഖലയിൽ വലിയൊരു സൗഹൃദവലയം തന്നെയുണ്ട്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിന്റെയും മറ്റും ആസ്വാദകരമായ നിമിഷങ്ങൾ താരം പങ്കിടാറുമുണ്ട്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ'. ടീസർ പോലെ തന്നെ രസകരമായ പ്രൊമോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഇപ്പോഴിതാ പ്രൊമോയിൽ വളരെ രസകരമായി നിറഞ്ഞു നിൽക്കുന്ന അജുവിനെയാണ് കാണാൻ കഴിയുന്നത്. അജു തന്നെയാണ് പ്രൊമോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അജു ചിത്രത്തിലെ തന്റെ റോൾ എന്താണെന്ന് ഗാനരചയിതാവിനോട് ചോദിക്കുന്നതാണ് പ്രൊമോ. ഒറ്റ ഷീറ്റ് ഡയലോഗ് കണ്ട് അമ്പരക്കുന്ന അജുവിനോട് ഇത് പാട്ടിലെ വരികളാണെന്നും അജു ചിത്രത്തിൽ പ്ലേബാക്ക് സിങ്ങർ ആണെന്നുമാണ് ഗാനരചയിതാവ് പറയുന്നത്. "ടൈറ്റിൽ കൊള്ളാം കഥയും കൊള്ളാം! ഇനി റോൾ ഏതാണെന്ന് കൂടി പറ...?." എന്ന ക്യാപ്ഷൻ നൽകിയാണ് അജു വീഡിയോ പങ്കിട്ടിരിക്കുന്നത്.
പൃഥ്വിരാജും തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പ്രൊമോ പങ്കുവച്ചിട്ടുണ്ട്. കൃഷ്ണ കൃഷ്ണ നിന്നാരംഭിക്കുന്ന ഗാനം മെയ് അഞ്ചിന് പുറത്തിറങ്ങും. പ്രിത്വിരാജിനും ബസിലിനും പുറമെ അനശ്വര രാജൻ, നിഖില വിമൽ, സിജു സണ്ണി തുടങ്ങിയവരും അണിനിരക്കുന്നു. ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.