- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞാൻ ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഉൽപന്നം സൂപ്പർ ആണെന്ന് പറഞ്ഞ് ജനത്തെ പറ്റിക്കാൻ കഴിയില്ല'; പരസ്യങ്ങൾ ചെയ്യുന്നില്ലെന്ന് അഖിൽ മാരാർ
തിരുവനന്തപുരം: തന്റെ നിലപാടുകൾ മുഖത്തു നോക്കി പറയുന്നവരുടെ കൂട്ടത്തിലാണ് ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അഖിൽ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താൻ പരസ്യങ്ങൾ ചെയ്യില്ലെന്നാണ് അഖിൽ മാരാർ പറയുന്നത്. ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അവ നല്ലതാണെന്ന് പറഞ്ഞ് ജനങ്ങളെ തനിക്ക് പറ്റിക്കാൻ സാധിക്കില്ലെന്ന് അഖിൽ പറയുന്നു. ഇതിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അഖിൽ പറയുന്നു.
'നിരവധി ആൾക്കാർ പരസ്യം ചെയ്യുന്നതിനായി സമീപിക്കുന്നുണ്ട്..പരസ്യങ്ങൾ ചെയ്യുന്നില്ല എന്നാണ് എന്റെ തീരുമാനം..ഒരുത്പന്നം ഞാൻ ഉപയോഗിച്ചോ, അനുഭവിച്ചോ ബോധ്യപ്പെടാതെ അത് സൂപ്പർ ആണെന്ന് പൊതു ജനത്തെ പറഞ്ഞു പറ്റിക്കാൻ ഞാൻ തയ്യാറല്ല..ഈ തീരുമാനത്തിന്റെ ഭാഗമായി വലുതും ചെറുതുമായ കമ്പനികളെ ചെറിയ രീതിയിൽ എങ്കിലും വെറുപ്പിക്കേണ്ടി വന്നിട്ടുണ്ട്..അവർക്ക് ഞാൻ അഹങ്കാരി ആയി തോന്നാം.. ആ അഹങ്കാരം തുടരാൻ ആണ് എന്റെ ഉദ്ദേശ്യം...ഉത്പന്നത്തിന്റെ മൂല്യം ആണ് ഏറ്റവും വലിയ പരസ്യം എന്നാണ് എന്റെ വിശ്വാസം..', എന്നാണ് അഖിൽ മാരാർ പറഞ്ഞത്.
പോസ്റ്റിന് താഴെ അഖിലിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ കമന്റുകൾ രേഖെപ്പടുത്തിയിട്ടുണ്ട്. വളരെ നല്ല തീരുമാനമാണ് അഖിൽ മാരാർ എടുത്തതെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്.